മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക കര്വാന് എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇര്ഫാന് ഖാനൊപ്പമെത്തിയ ആകര്‍ഷ് ഖുറാന ചിത്രത്തിന് പ്രേക്ഷകരില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ വിജയത്തിനു ശേഷം ദുല്‍ഖര്‍ ഇനി ബോളിവുഡില്‍ എത്തുന്നത് സോയ ഫാക്ടര്‍ എന്ന ചിത്രത്തിലാണ്.
പരസ്യ നിര്‍മ്മാതാവും എഴുത്തുകാരിയുമായ അനുജ ചൗഹാന് 2008ല്‍ ഇതേപേരില്‍ എഴുതിയ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് സോനം കപൂരാണ.് ഇതില്‍ നായികയായി എത്തുന്നതും സോനം കപൂറാണ്. അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയെ ആയിരിക്കാമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പരസ്യക്കമ്പനിയില്‍ ജോലി നോക്കുന്ന സോയ സിംഗ് സോളങ്കി എന്ന യുവതിക്ക് ജോലിയുടെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി സഹകരിക്കേണ്ടിവരുന്നതും തുടര്‍ന്ന് രൂപപ്പെടുന്ന സവിശേഷ ബന്ധവുമാണ് ദി സോയ ഫാക്ടര്‍ എന്ന നോവലിന്റെ പ്രമേയം.
ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ച. വിരാട് കോലി തന്നെ ആവണമെന്നില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്റെ വ്യക്തിത്വത്തെ അടിസ്ഥാനമാക്കിയ ഒരു സ്വതന്ത്ര കഥാപാത്രമാവാം ദുല്‍ഖര്‍ അവതരിപ്പിക്കുന്നതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്താണെങ്കിലും കുഞ്ഞിക്കയുടെ പുതിയ വേഷപകര്‍ച്ച കാണാനുള്ള ആകാംഷയിലാണ് ആരാധകര്‍.