പ്രളക്കെടുതി നേരിടുന്ന സംസ്ഥാനത്തെ കരകയറ്റാന്‍ ജനങ്ങളോട് അപേക്ഷിച്ച് മലയാളികളുടെ പ്രിയ താരം വിനായകനും രംഗത്ത്. ഈ കാലവര്‍ഷം വലിയ ദുരന്തമാണ് കേരളത്തിന് ഉണ്ടായിരിക്കുന്നതെന്നും, അതില്‍ നിന്നും കരകയറാന്‍ നാം തന്നെ വിചാരിക്കണം അതിനാല്‍ ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു. മഴയുടെ രൂക്ഷത കുറഞ്ഞെങ്കിലും സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം തുടരുന്നു. 60,622 പേര് വിവിധ ദുരിതാശ്വാസ ക്യാംപുകളിലാണ്. നൂറുകണക്കിന് ആളുകള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്.
33 പേരുടെ ജീവനാണ് ഇതുവരെ നഷ്ടപ്പെട്ടത്. ഈ സാഹചര്യത്തിലാണ് വിനായകന്റെ അഭ്യര്‍ഥന. ‘നമ്മുടെ നാട് പ്രളയ ദുരന്തത്തിലാണ്. കുറേ ജീവന് നഷ്ടപ്പെട്ടു. കുറേ അധികം ആളുകളുടെ വീട് പൂര്‍ണമായും നഷ്ടപ്പെട്ടു. ഇനി നമുക്ക് ചെയ്യാനുള്ളത് ജനം ഒറ്റക്കെട്ടായി ജന ജീവിതം സാധാരണ ഗതിയില്‍ എത്തിക്കുക എന്നുള്ളതാണ്. അതിനാല്‍ എന്റെ അപേക്ഷയാണ് നമുക്ക് ആവും വിധം സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എല്ലാവരും സംഭാവന ചെയ്യുക’ ഫേസ്ബുക്ക് വീഡിയോയിലൂടെ വിനായകന് അഭ്യര്‍ത്ഥിച്ചു.