മലയാള സിനിമയില്‍ ബാലതാര എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനിഖ. മലയാളത്തിന് പുറമേ മറ്റ് ഭാഷാ ചിത്രങ്ങളിലും അനിഖ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ആരാധകന് കാരണം പേടിച്ചു പോയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അനിഖ പറയുന്നു. കടുത്ത ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ വരികയും തന്നെ കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അനിഖ പറയുന്നു.
സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്നും ആദ്യം പേടിച്ച് പോയെന്നും അനിഖ പറയുന്നു. പിന്നീട് അത് അവഗണിക്കുകയാണ് ഉണ്ടായതെന്നും താരം കൂട്ടിച്ചേര്‍ത്തു.
Aww poor @anikhaoffl_ 🥺♥️ sorry you had to deal with it. Hope you're better 🥺♥️♥️♥️ pic.twitter.com/H8EUijfPkW
— Anbu (@Mysteri13472103) May 22, 2021
സമൂഹമാധ്യമത്തില്‍ സജീവമായ അനിഖയുടെ ചിത്രങ്ങളും, ഫോട്ടോഷൂട്ട് വീഡിയോകളും വൈറലാവാറുണ്ട്. അജിത് ചിത്രം വിശ്വാസമാണ് അവസാനമായി റിലീസ് ചെയ്ത അനിഖയുടെ സിനിമ. ജോണി ജോണി യെസ് അപ്പ ആണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ.