തിരുവനന്തപുരം: കേരളത്തിലെ തീരദേശത്ത് നിന്നുമുള്ള ആദ്യ വനിതാ പൈലറ്റാണ് ജെനി ജെറോം. ശനിയാഴ്ച 10.25 നു ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്കു തിരിച്ച എയര്‍ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറന്നപ്പോള്‍ കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും ഒരു ചരിത്രനേട്ടം കൂടിയാണ് പറന്നെത്തിയത്.
കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് എന്ന നേട്ടം കൂടി ജെനിയെ തേടി എത്തുകയാണ്. ജെനിയെ അഭിനന്ദിച്ച് ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ജെനിയെ അഭിനന്ദിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരിക്കുകയാണ് നടി മല്ലിക സുകുമാരന്‍.
കേരളത്തിന് അഭിമാനവും ഭാരതത്തിന് അന്തസ്സുമാണ് ജെനിയെന്ന് മല്ലിക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ‘കേരളത്തിന് അഭിമാനം…. ഭാരതത്തിന് അന്തസ്സ്…. ജെനി ജെറോമിന് വാത്സല്യം തുളുമ്പുന്ന അഭിനന്ദനങ്ങള്‍… Proud of you… God Bless You Jenny…’ എന്നാണ് മല്ലിക കുറിച്ചത്.
കോവളം കരുംകുളം കൊച്ചുതുറ സ്വദേശിനി ബിയാട്രിസിന്റെയും ജെറോമിന്റെയും മകളാണ് ജെനി ജെറോം (23). എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പൈലറ്റായി മാറണമെന്ന ആഗ്രഹം ജെനിയ്ക്ക് ഉണ്ടാകുന്നത്. കഠിനാധ്വാനത്തിലൂടെ ജെനി ലക്ഷ്യത്തിലെത്തിയപ്പോള് അത് കേരളക്കരയ്ക്കും അഭിമാനമായി.