മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ 61ആം പിറന്നാള്‍ ആണ് ഇന്ന്. താരത്തിന് നിരവധി പേരാണ് ആശംസകളുമായി എത്തിയത്. രാഷ്ട്രീയ സിനിമ സാംസ്കാരിക രംഗത്തെ പല പ്രമുഖരും മോഹന്‍ലാലിന് ആശംസ അറിയിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് യുവി മോഹന്‍ലാലിന് ആശംസ അറിയിച്ചത്.
Happy Birthday @Mohanlal sir! Wishing you good health and everlasting success! My best wishes
— Yuvraj Singh (@YUVSTRONG12) May 21, 2021
മലയാള സിനിമാ ലോകവും ലോകമെമ്പാടുമുള്ള മലയാളി സമൂഹവും താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടിരിക്കുകയാണ്. 1960ല്‍ മെയ് 21ന് പത്തനംതിട്ടയിലാണ് മോഹന്‍ലാല്‍ ജനിച്ചത്. ഇലന്തൂര്‍ ഗ്രാമത്തില്‍ ജനിച്ച മോഹന്‍ലാല്‍ വളര്‍ന്നതും പഠിച്ചതും തിരുവനന്തപുരത്താണ്. 1960 മെയ് 21ന് ജനിച്ച അദ്ദേഹം 1980ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ നരേന്ദ്രന് എന്ന വില്ലന്‍ കഥാപാത്രമായാണ് അഭിനയ ജീവിതം ആരംഭിച്ചത്.
പിന്നീട് വിവിധ ഭാഷകളിലായി 350ല്‍ പരം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (1980) എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു. ക്രമേണ മലയാള സിനിമയുടെ മുഖമായി. ഇതിനിടയില്‍ പ്രേക്ഷകരുടെ സ്വന്തം ലാലേട്ടനായി. പിന്നീട് അങ്ങോട്ട് നടന്നത് ചരിത്രമായിരുന്നു. കഥാപാത്രങ്ങളിലേക്കുള്ള മോഹന്‍ലാലിന്റെ പരകായ പ്രവേശത്തില്‍ പ്രേക്ഷകര്‍ അത്ഭുതം കൊണ്ട് നില്ക്കുന്ന കാഴ്ചയാണ് പിന്നീട് അങ്ങോട്ട് കണ്ടത്. അതേസമയം പ്രിയദര്ശന് സംവിധാനം ചെയ്ത് മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ലാലേട്ടന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.