കൊച്ചി: രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെയെല്ലാം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പിണറായി വിജയന് ഒഴികെ മന്ത്രി സഭയില്‍ ആര്‍ക്കും രണ്ടാമൂഴമില്ല. ആരോഗ്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കെ കെ ശൈലജയെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയത് വന്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.
സിനിമ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളില്‍ നിന്നും നിരവധിയാളുകള്‍ ശൈലജ ടീച്ചറെ ഒഴിവാക്കിയതിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, ഇത്തരം വിവാദമുണ്ടാക്കുന്നവര്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് നടന് വിനായകന്.
സജിത്ത് കുമാര്‍ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കിട്ടുകൊണ്ടായിരുന്നു വിനായകന് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിയാകുന്നതിനു മുന്‍പ് ശൈലജ ടീച്ചര്‍ ലോകമറിയപ്പെടുന്ന ഇത്രയും കഴിവുള്ളൊരു നേതാവാണെന്ന് നമ്മളാരെങ്കിലും തിരിച്ചറിഞ്ഞിരുന്നോ എന്ന് ചോദിക്കുകയാണ് വിനായകന്.
‘മന്ത്രിയാവാനുള്ള അവസരം നല്‍കിയത് പാര്‍ട്ടിയാണ്.ഇനി ഇതേ പോലുള്ള മറ്റൊരാളെ സൃഷ്ടിക്കും’ എന്നായിരുന്നു വിനായകന് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. വിനായകന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരിച്ചത്. പലരും വിനായന് പിന്തുണ അറിയിച്ചുകൊണ്ടാണ് കമന്റ് ചെയ്തത്.