സോഷ്യല്‍ മീഡിയയില്‍ നിരന്തരം അവഹേളനത്തിന് ഇരയാകുന്നവരാണ് സ്ത്രീകള്‍. അവര്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്താല്‍ അതിന് താഴെ അശ്ലീല കമന്റ് ഇടുന്നത് ഞരമ്പന്മാരുടെ സ്ഥിരം പരുപാടിയാണ്. അത്തരത്തില്‍ തന്റെ ഫോട്ടോയ്ക്ക് കീഴെ അശ്ലീല കമന്റ് ഇട്ടവനെ കണ്ടം വഴി ഓടിച്ചിരിക്കുകയാണ് അശ്വതി ശ്രീകാന്ത്.
അശ്വതിയുടെ ഫോട്ടോയ്ക്ക് താഴെ സൂപ്പര്‍ മുലയെന്ന് ഒരാള്‍ വന്ന് അശ്ലീല കമന്റിട്ടു. ഇതിന് അശ്വതി നല്കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. സൂപ്പര്‍ ആവണമല്ലോ, ഒരു കുഞ്ഞിന് രണ്ട് കൊല്ലം
പാലൂട്ടാന്‍ ഉള്ളതാണ്.! ജീവന് ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടെത് ഉള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെയാണ്. എന്നായിരുന്നു അശ്വതിയുടെ കമന്റ്..
അശ്ലീല കമന്റിട്ടവനെ കണ്ടം വഴി ഓടിച്ച അശ്വതിയെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.