കോട്ടയം; പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വീട്ടില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നു.
മലയാള സിനിമയിലെ എക്കാലത്തേയും വന്‍ ഹിറ്റുകളുടെ സൃഷ്ടവായിരുന്നു ഡെന്നീസ് ജോസഫ്. ന്യൂഡല്‍ഹി, കോട്ടയം കുഞ്ഞച്ചന്. നിറക്കൂട്ട്, എഫ്ഐആര്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. 45 സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി. ഈറന്‍ സന്ധ്യയായിരുന്നു ആദ്യചിത്രം.
മനു അങ്കിള്‍, അഥര്‍വം, തുടര്‍ക്കഥ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സൂപ്പര്‍ താര പദവിയില്‍ എത്തിച്ച തിരക്കഥാകൃത്തെന്ന് നിസ്സംശയം ഡെന്നിസ് ജോസഫിനെ വിശേഷിപ്പിക്കാം.