ലിജോ ജോസ് പെല്ലിശ്ശേരിയെന്ന മാന്ത്രിക സംവിധായന് സ്ക്രീനില്‍ അത്ഭുതം കാട്ടിയ സിനിമയായിരുന്നു അങ്കമാലി ഡയറീസ്. 86 പുതുമുഖങ്ങളെ അണിനിരത്തി ഒരിക്കിയ ചിത്രം ഒരേ പോലെ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയിരുന്നു. മലയാള സിനിമയിലേ ഏറ്റവും കഴിവുറ്റ യുവ സംവിധായകരില്‍ ഒരാളായ ലിജോ ഒരുക്കിയ അങ്കമാലി ഡയറീസ് മലയാള സിനിമ ഇതുവരെ കണ്ട അവതരണ ശൈലി പൊളിച്ചെഴുതിയ ചിത്രം കൂടിയായിരുന്നു.
ലിജോ അങ്കമാലിയിലൂടെ അവതരിപ്പിച്ച ആന്റണി വര്‍ഗീസും അപ്പാനി ശരത്തും ടിറ്റോ വില്‍സണുമൊക്കെ ഇന്ന് മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന താര നിരയിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. ഇപ്പോഴിതാ അങ്കമാലി ഡയറീസിന് ഒരു റീമേക്ക് ഒരുങ്ങുകയാണ്. കോലാപൂര്‍ ഡയറീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴിലോ ഹിന്ദിയിലോ ഒന്നുമല്ല, ഒരുക്കുന്നത് മരിച്ച് മറാത്തി ഭാഷയിലാണ് ചിത്രം റീമേക്ക് ചെയ്യപ്പെടുന്നത്.
മറാത്തി സംവിധായകന് അവധൂത് ഗുപ്തെയും വജീര്‍ സിംഗും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗായകന്, സംഗീത സംവിധായകന് എന്ന നിലകളില്‍ കൂടി ശ്രദ്ധിക്കപ്പെട്ട ആളാണ് അവധൂത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രീകരണം അവസാന ഷെഡ്യൂളിലാണ്. അഭിനേതാക്കളെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. അതേസമയം ഈമയൗവിന് ശേഷം പുതിയ ചിത്രമായ ജല്ലിക്കെട്ട് എന്ന സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങളിലാണ് ലിജോ ഇപ്പോള്‍.