സോഷ്യല്‍മീഡിയയില്‍ സ്ത്രീകള്‍ പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവാറുണ്ട്. അതില്‍ കൂടുതലും സെലിബ്രിറ്റികളാണ്. ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോളും, അഭിപ്രായം രേഖപ്പെടുത്തുമ്പോളും പല രീതികളിലുള്ള കമന്റുകളാണ് സ്ത്രീകള്‍ക്കെതിരെ പലരും പോസ്റ്റ് ചെയ്യുന്നത്.
ഇത്തരത്തില്‍ സ്ഥിരമായ മോശം പദപ്രയോഗം പോസ്റ്റിന് താഴെ വന്ന് കമന്റ് ചെയ്യുന്ന വ്യക്തിക്ക് ചുട്ട മറുപടി കൊടുത്ത് മാതൃകയായിരിക്കുകയാണ് നടി സുബി സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തെറി കമന്റ് ചെയ്ത ആളെ നടി തുറന്നു കാട്ടിയത്.
ഇയാളുടെ പ്രൊഫേല്‍ പിക്കും, സ്ക്രീന്‍ ഷോട്ടുകളും സഹിതമാണ് സുബി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സ്ഥിരമായി തന്റെ പോസ്റ്റിന് താഴെ വന്ന് മോശമായ പദപ്രയോഗം കമന്റ് ചെയ്യും. എന്നിട്ട് ചോദ്യം ചെയ്യുമ്പോള്‍ അത് തിരുത്തുകയും ചെയ്യും.
അതിന് പുറമെ വാട്ട്സ്അപ്പ് നമ്പര്‍ പറഞ്ഞ് അതിലേക്ക് മെസേജ് അയക്കാനും അയാള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് സുബി പോസ്റ്റില്‍ പറയുന്നു. വീട്ടില്‍ എല്ലാവരോടും ഇതേ ഭഷയിലാണോ നീ സംസാരിക്കുന്നത്. കൂടുതല്‍ ചൊറിച്ചില്‍ വന്നാല്‍ സ്വന്തം അച്ഛനോട് പോയി ഈ വാക്കു പറഞ്ഞ് നോക്കൂ എന്നാണ് സുബി കമന്റിന് മറുപടി കൊടുത്തത്.
അങ്ങനെ ചെയ്താല്‍ നീയും അറിയും അതിന്റെ അര്‍ത്ഥം കേട്ടോ മോനെ എന്നും സുബി പറഞ്ഞു. മലയാളികള്‍ക്ക് പ്രിയങ്കരിയാണ് സുബി സുഭാഷ്. നടിയായും അവതാരകയുമായി എത്തി മലയാളികളുടെ മനസ്സില്‍ താരം ഇടംനേടിയിട്ടുണ്ട്.