മലയാളത്തിന്റെ സ്വന്തം ഗോപി സുന്ദര്‍ തെലുങ്കില്‍ വീണ്ടും തകര്‍പ്പന്‍ പാട്ടുമായി എത്തുകയാണ് അനു ഇമ്മാനുവലും നാഗ ചൈതന്യയും പ്രധാന വേഷത്തിലെത്തുന്ന ഷൈലജ റെഡ്ഡി അല്ലുഡുവിലേതാണ് പുതിയ ഗാനം. ഗാനത്തിന്റെ ടീസര്‍ ആണ് യുട്യൂബില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. നാഗചൈതന്യയുടെ തകര്‍പ്പന്‍ നൃത്തച്ചുവടുകളും ഗാനത്തിനു മാറ്റു കൂട്ടുന്നു.
ഗീതാഗോവിന്ദത്തിലെ ഇങ്കേം ഇങ്കേം കാവലെ എന്ന സുപ്പര്‍ ഹിറ്റ് ഗാനത്തിനു ശേഷം തെലുങ്കില്‍ ഗോപി സുന്ദര്‍ വീണ്ടും എത്തുന്ന ഗാനം കൂടിയാണ് ഇത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം നിരവധി പേരാണ് ഗാനം യുട്യൂബില്‍ കണ്ടത്. ഗാനം ആലപിച്ചിരിക്കന്നത് അനുദീപ് ദേവ് ആണ്. രമ്യ കൃഷ്ണന്, വിമല കിഷോര്‍, മുരളി ശര്‍മ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ കഥ മാധുരി ദാസരിയാണ്.