ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പേര്‍ളി മാണിയ്ക്കും ശ്രീനിഷിനും പെണ്‍കുഞ്ഞ് പിറന്നു. ശ്രീനിഷ് തന്നെയാണ് ഈ സന്തോഷവാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പേര്ളിയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ശ്രീനിച്ച് അറിയിച്ചു.
”ദൈവം അയച്ച സമ്മാനം ഞങ്ങള്‍ സന്തോഷത്തോടെ അറിയിക്കുന്നു. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും അടിപൊളിയായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി.”- ശ്രീനിഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പേര്ളിയും കുഞ്ഞിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
മലയാളികള്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ശ്രീനിഷും പേര്ളിയും. ബിഗ് ബോസ് സീസണ് ഒന്നില്‍ വെച്ചായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. 2018 ഡിസംബറില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. അനുരാഗ് ബാസു സംവിധാനം ചെയ്ത ലൂഡോ എന്ന ഹിന്ദി ചിത്രത്തിലാണ് പേളി അവസാനമായി അഭിനയിച്ചത്.
ചിത്രത്തില്‍ ഷീജ തോമസ് എന്ന മലയാളി നഴ്സിനെയാണ് പേളി അവതരിപ്പിച്ചിരിക്കുന്നത്. മലയാളം മാത്രം സംസാരിക്കുന്ന കഥാപാത്രമാണ് പേളിയുടേത്. രോഹിത് സറഫ് എന്ന ബോളിവുഡ് താരമാണ് പേളിക്കൊപ്പം അഭിനയിച്ചിരിക്കുന്നത്.
അഭിഷേക് ബച്ചന്, പങ്കജ് ത്രിപാടി, ആദിത്യ റോയ് കപൂര്‍, രാജ്കുമാര് റാവു, ഫാത്തിമ സനാ ഷെയ്ഖ്, സാനിയ മല്‍ഹോത്ര, പേളി മാണി, രോഹിത്ത് സറഫ്, ഇനായത്ത് വര്‍മ്മ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍.