ജയറാം പാര്‍വ്വതി ദമ്പതികളുടെ മകള്‍ മാളവികയുടെ സിനിമാ പ്രവേശനമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ പഠനത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന തിരക്കിലാണ് ചക്കി. മകന് കാളിദാസന്റെ സിനിമാ പ്രവേശനം അംഗീകരിച്ചപ്പോള്‍ മകളുടെ കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു ജയറാം. ഇപ്പോള്‍ മകളുടെ ഗ്രാജ്വേഷന് ഡേയുടെ തിരക്കിലാണ് താരദമ്പതികള്‍.
മക്കളുടെ പഠനത്തിനാണ് ഇവര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കല്‍പ്പിച്ചത്. ബാലതാരമായി രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നിന്ന കാളിദാസന് തിരിച്ചെത്തിയത് പൂമരം എന്ന ചിത്രത്തിലൂടെയാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് കാളിദാസന് സിനിമയിലേക്ക് തിരിച്ചെത്തിയത്.
പ്രൗഡ് പേരന്റ്സ് എന്ന അടിക്കുറിപ്പോടെ ജയറാം പങ്കുവച്ച ചിത്രങ്ങള്‍ നിമിഷ നേരംകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. നിരവധിപേര്‍ മാളവികയ്ക്ക് ആശംസകളറിയിച്ചു കൊണ്ടാണ് പ്രതികരിച്ചത്. ചെന്നൈയിലെ സ്വകാര്യ കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ മാളവികയ്ക്ക് ആശംസ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
നേരത്തെ ഗംഭീര മേക്കോവര്‍ നടത്തി ഈ താരപുത്രി ഞെട്ടിച്ചിരുന്നു. തടിച്ച ശരീര പ്രകൃതക്കാരിയായ മാളവിക എങ്ങനെയാണ് ഇത്ര സ്ലിം ആയത് എന്ന സംശയമുന്നയിച്ച് നിരവധി പേര് രംഗത്തുവന്നിരുന്നു. കാളിദാസനു ശേഷം ചക്കിയും സിനിമയിലെത്തുമോ എന്ന ചോദ്യം ഉയര്‍ത്തിരിക്കുകയാണ് ആരാധകര്‍.