ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന മലയാളത്തിലെ ഏറ്റവും ചെലവേറിയ നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയെ ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കാന്‍ ജനകീയമായ ഒരു സംരംഭം. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി ട്രെയിന്‍ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് വേണ്ടി ബ്രാന്‍ഡ് ചെയ്താണ് അവതരിപ്പിക്കുകയാണ്.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആഗസ്റ്റ് 9 ന്, ഉച്ചയ്ക്ക് 2.15 ന് നിവിന്‍ പോളി ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും. വലിയ മുതല്‍മുടക്കില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് വമ്പന്‍ പ്രചാരണ പരിപാടികളാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.
ബോബി-സഞ്ജയ് തിരക്കഥയെഴുതി, റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ഇത്തിക്കര പക്കിയായി പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ഉണ്ട്.
പ്രിയാ ആനന്ദ് നായികയാകുന്ന ഈ ചിത്രത്തില്‍ ബാബു ആന്റണി, സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ ശിവ, സുധീര്‍ കരമന, ഷൈന്‍ ടോം ചാക്കോ, സുദേവ്, ജൂഡ് ആന്റണി,പ്രിയങ്ക, അശ്വിനി, തെസ്നി ഖാന് തുടങ്ങിയ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
റഫീക്ക് അഹമ്മദ്, ഷോബിന്‍ കണങ്ങാട്ട് എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. ബിനോദ് പ്രദാനാണ് ഛായാഗ്രഹണ നിര്‍വഹിച്ചിരിക്കു ച്ത്രം ഇറോസ് ഇന്റര്‍നാഷണലാണ് തീയ്യേറ്ററുകളിലെത്തിക്കുന്നത്.