സഹസംവിധായകനെതിരെ പീഡനപരാതിയുമായി യുവതി. സഹ സംവിധായകനായ രാഹുല്‍ ചിറയ്ക്കലിനെതിരെയാണ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി രംഗത്തെത്തിയത്. രാഹുലിനെ സംരക്ഷിക്കുന്നത് സംവിധായകന് മാര്ട്ടിന് പ്രക്കാട്ട് ആണെന്നും യുവതി ആരോപിച്ചു.
രാഹുലിനെ അറസ്റ്റ് ചെയ്യാതെ പൊലീസും ഇവരെ സഹായിക്കുകയാണെന്ന ഗുരുതര ആരോപണമാണ് യുവതി ഉയര്‍ത്തുന്നത്. പ്രതി രാഹുലിനെ സഹായിക്കുന്നത് സംവിധായകന് മാര്ട്ടിന് പ്രക്കാട്ടാണ് എന്നും ഇയാളാണ് ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നതെന്നും പരാതിക്കാരി പൊലീസിനെ രേഖാമൂലം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും യുവതി പറയുന്നു.
എളമക്കര പൊലീസ് സ്റ്റേഷനിലെ ഒരു സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് പ്രതിയെ വഴിവിട്ട് സഹായിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. പ്രതിയെ സഹായിക്കാന്‍ ഒരുപാട് പേരുണ്ടെന്ന് ചൂണ്ടിക്കാണിച്ച് യുവതി അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി.
വിവാഹവാഗ്ദാനം നല്കി തന്നെ ശാരീരികമായി ദുരുപയോഗം ചെയ്ത ശേഷം രാഹുല്‍ വഞ്ചിച്ചെന്നാണ് യുവതിയുടെ പരാതി. വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കേസ് നല്‍കിയെന്നും ഇതോടെ തനിക്ക് നിരന്തരം വധഭീഷണിയാണുള്ളതെന്നും യുവതി മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നുണ്ട്.