ആലപ്പുഴ: നടന് ദുല്‍ഖര്‍ സല്മാന് അബദ്ധം പറ്റി ട്രാഫിക് നിയമം തെറ്റിച്ച വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥന് ബിജി കാര്‍ ശരിയായ ദിശയിലേക്ക് തിരിച്ചുവിടുകയാണ് ഉണ്ടായത്.
സംഭവം വലിയ ചര്‍ച്ചയായതിന് പിന്നാലെ ദുല്‍ഖറിന് ഉണ്ടായ സംഭവം ആര്‍ക്കും ഉണ്ടാവാകുന്നതാണെന്ന് വ്യക്തമാക്കുകയാണ് ട്രാഫിക് ഉദ്യോഗസ്ഥനായ ഹോം ഗാര്‍ഡ് ബിജി. അദ്ദേഹത്തിന് ഒരു തെറ്റ് പറ്റി. എന്നാല്‍ കാര്യം മനസിലായപ്പോള്‍ ശരിയായ വഴിയിലൂടെ അപകടം സംഭവിക്കാതെ പെട്ടന്ന് തന്നെ പോവുകയാണ് ഉണ്ടായതെന്ന് ഹോം ഗാര്‍ഡ് ബിജി പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദുല്‍ഖര്‍ നൂറ് ശതമാനം ട്രാഫിക് നിയമങ്ങള്‍ പാലിച്ചാണ് വാഹനം ഓടിച്ചത്. അദ്ദേഹം എല്ലാവര്ക്കും ഒരു മാതൃകയാണെന്നും ബിജി വ്യക്തമാക്കി. തനിക്ക് ആദ്യം ദുല്‍ഖറാണെന്ന് മനസിലായില്ല. അദ്ദേഹം തിരിച്ച് ശരിയായ വഴിയിലൂടെ പോയപ്പോഴാണ് ദുല്‍ഖര്‍ സല്‍മാനാണെന്ന് മനസിലായത്. മേല്‍ ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര് തന്നെ വിളിച്ച് അഭിനന്ദിച്ചു എന്നും ബിജി പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ദുല്‍ഖര്‍ സല്മാന് കാറില്‍ ആലപ്പുഴ ഭാഗത്തുകൂടി കടന്ന് പോയത്. എറണാംകുളം ഭാഗത്തേക്കുള്ള കൊമ്മാടി ബൈപ്പാസിലെത്തിയപ്പോഴായിരുന്നു താരത്തിന്റെ വാഹനം സിഗ്നല്‍ തെറ്റിച്ച് മറുവശത്തുകൂടെ കടന്ന് വന്നത്. തുടര്‍ന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥന് ബിജി കാര്‍ ശരിയായ ദിശയിലേക്ക് തിരിച്ചുവിടുകയുമാണ് ഉണ്ടായത്.
സംഭവത്തെ തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ മുഹമ്മദ് ജസീല്‍ എന്ന വ്യക്തി വിഡിയോ പങ്കുവെക്കുകയായിരുന്നു. ദുല്‍ഖര്‍ തന്റെ പുതിയ പോര്‍ഷെ പനമേര കാര്‍ ആലപ്പുഴ ബൈപ്പാസിന് സമീപം വണ്‍വേ തെറ്റിച്ചു വന്നത്. തുടര്‍ന്ന് വാഹനം ട്രാഫിക്ക് പൊലീസ് തടയുന്നതും റിവേഴ്സ് എടുത്ത് പോകാന്‍ ആവശ്യപ്പെടുന്നതും കാണാം. ഉടന്‍ തന്നെ കാര്‍ റിവേഴ്സ് എടുത്ത് ശരിയായ ട്രാക്കിലൂടെ പോകുന്നതുമാണ് വിഡിയോയിലുള്ളത്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കളാണ് വീഡിയോ ചിത്രീകരിച്ചിത്. പോര്‍ഷെ കാറിന് പിന്നാലെ വരുന്ന യുവാക്കള്‍ കുഞ്ഞിക്ക എന്ന് വിളിക്കുന്നതും കേള്‍ക്കാം.