മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ പേളി മാണിയുടെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ചിത്രങ്ങളിലെല്ലാം നിറവയറുമായി നില്ക്കുന്ന പേളിമാണി തന്നെയാണ് താരം.
നിറവയറില്‍ വളരെ ക്യൂട്ടായ പേളിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പേര്‍ളിയെ പോലെ താരത്തിന്റെ സഹോദരിക്കും ആരാധകര്‍ ഏറെയാണ്. റേച്ചല്‍ ഒരു ഫാഷന്‍ ഡിസൈനര്‍ ആണ്. സോഷ്യല്‍ മീഡിയയില്‍ ഇന്‍ഫ്ലുവന്‍സറായ റേച്ചല്‍ മാണിക്ക് സ്വന്തമായി ബിസിനസും ഉണ്ട്. റേച്ചല്ന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
റൂബൈന്‍ ബിജി തോമസ് ആണ് റേച്ചല്‍ മാണിയുടെ വരന്. റൂബന്‍ ദുബായില്‍ മാജിക് മോഷന്‍ മീഡിയ എന്ന് വെഡിങ് കമ്പനി നടത്തുകയാണ്. വിവാഹ നിശ്ചയം കൊച്ചി കളമശേരിയിലെ ഇവന്റ് സെന്ററില്‍ വെച്ചാണ് നടത്തിയത്. നടി അമലാ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു.