മുംബൈ:സെലിബ്രിറ്റികളെ ആളുമാറി സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നത് പതിവാണ്.എന്നാല്‍ ഇത്തവണ അത് ആളുമാറി ആശംസകള്‍ കുന്നുകൂടുന്ന രീതിയില്‍ എത്തിയിരിക്കുകയാണ്. പാകിസ്താന് പ്രധാമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന ഇമ്രാന് ഖാനെയാണ് ഇത്തവണ സോഷ്യല്‍ മീഡിയയ്ക്ക് തെറ്റിയത്.
പാകിസ്താന് ക്രിക്കറ്ററായിരുന്ന ഇമ്രാന് ഖാന് പകരം ബോളിവുഡ് താരം ഇമ്രാന് ഖാനാണ് ആളുകള്‍ ആശംസകള്‍ നേരുന്നത്. ഇമ്രാന് തന്നെയാണ് ഈ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സന്ദേശങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഈ ആഴ്ച തന്നെ പുതിയ നയങ്ങള്‍ രൂപീകരിക്കുമെന്നും ലഭിച്ച സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് ഇമ്രാന് ഖാന് കുറിച്ചു. ഇതിനു മുന്‍പും താരത്തിന് ഇതുപോലെ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതിനെതിരെ താരം പരാതി നല്‍കുകയും ചെയ്തിരുന്നു