മുംബൈ: പ്രശസ്ത ബോളിവുഡ് നടന് സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമാക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് താരം ആത്മഹത്യ ചെയ്തത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സന്ദീപ് നഹാറിനെ കണ്ടെത്തിയത്.
താന്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം വിശദീകരിച്ച് പത്ത് മിനിറ്റ് നീണ്ട വീഡിയോയാണ് നടന് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈയിലെ സ്വന്തം വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ താരത്തെ കണ്ടെത്തിയെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യ്തു.
ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ കാരണമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് വീഡിയോയില്‍ സന്ദീപ് പറയുന്നുണ്ട്. കൂടാതെ തന്റെ ആത്മഹത്യയ്ക്ക് കുടുംബാംഗങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല. കഴിഞ്ഞ കുറച്ചു കാലമായി ജോലിയും, വ്യക്തിപരമായ കാരണങ്ങളാലും താന്‍ ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടുവരുകയാണെന്നും വീഡിയോയില്‍ താരം പറയുന്നുണ്ട്.
സംഭവത്തില്‍ മുംബൈ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുശാന്ത് സിങ് നായകനായ ‘ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി’, അക്ഷയ് കുമാറിന്റെ ‘കേസരി’ എന്നീ ചിത്രങ്ങളില്‍ സന്ദീപ് ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.