നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടിയിലെ ജീവാംശമായി എന്നു തുടങ്ങുന്ന ഗാനം യു ട്യൂബില്‍ ഒന്നരക്കോടി കാഴ്ചക്കാരുമായി തരംഗം സൃഷ്ടിക്കുകയാണ്.
ശ്രേയാ ഘോഷാലും ഹരിശങ്കര്‍ കെഎസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ബിനീഷ് ദാമോദരന്‍ എന്ന ചെയിന്‍ സ്മോക്കറെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. പുതുമുഖതാരം സംയുക്ത മേനോനാണ് നായിക. സുരഭി ലക്ഷ്മി, സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.