കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം ചര്‍ച്ചയായി മാറിയത് മലയാളികളുടെ പ്രിയ നടന് പൃഥ്വിരാജിന്റെ പുതിയ ചിത്രമാണ്. കുടുംബവും ഒത്ത് അവധിക്കാലം ആഘോഷിക്കുന്നതിനിടെ സുപ്രിയ പകര്‍ത്തിയ പൃഥിയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്.
ഷര്‍ട്ട് ധരിക്കാതെയുള്ള ചിത്രമായിരുന്നു അത്. നിരവധി അഭിപ്രായങ്ങള്‍ ചിത്രത്തെക്കുറിച്ച് ഉയര്‍ന്നുവന്നിരുന്നു. നടനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടും ചിലരെത്തിയിരുന്നു. അതിനിടെ താന്‍ പൃഥ്വിരാജിനെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് അഞ്ജലി അമീര്‍.
പൃഥ്വിരാജിന്റെ ഫോട്ടോയ്ക്കൊപ്പമായാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്. രാജു ചേട്ടന് ഒരു സെലിബ്രറ്റിയും ഇത്രയും ഭംഗിയുള്ള ശരീരവും ഉള്ളതു മാണോ ഈ കുരുക്കള്‍ക്കു കാരണമെന്ന് അഞ്ജലി ചോദിക്കുന്നു.
അഞ്ജലി അമീറിന്റെ കുറിപ്പ് ഇങ്ങനെ
എന്റെ നാട്ടിലേ ആണുങ്ങള് ഒക്കെ മുണ്ടുടുത്തു ഷര്‍ട്ട് ഇടാതെ നടന്നു കണ്ടിട്ടുണ്ട്. പക്ഷെ ഞങ്ങളുടെ നാട്ടിലെ സ്ത്രീകളാരും എനിക്ക് ഓര്‍മ്മ വെച്ച കാലം തൊട്ടു മേല്‍ വസ്ത്രം ഇടാതെ കാണാത്തതു കൊണ്ടു ഇതൊരു തെറ്റായി എനിക്ക് തോന്നുന്നില്ല.
പിന്നെ രാജു ചേട്ടന് ഒരു സെലിബ്രറ്റിയും ഇത്രയും ഭംഗിയുള്ള ശരീരവും ഉള്ളതു മാണോ ഈ കുരുക്കള്‍ക്കു കാരണം. ഐ ആം വിത്ത് Prithviraj Sukumaran എന്തു രസാല്ലേ ഈ ഫോട്ടോ പിന്നെ അവനവന്റ വസ്ത്ര സ്വാതന്ത്രവും മറ്റും അഘോരമാത്രം പ്രസംഗിക്കുന്നവര്‍ എന്തിനാണാവോ ഇത്ര തിളക്കുന്നതു.