ബാലതാരമായി ചലച്ചിത്ര രംഗത്തേയ്ക്ക് കടന്ന് വന്ന് മലയാളികളുടെ മനം കവര്‍ന്ന താരമാണ് സനുഷ. താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. പറയാന്‍ തക്കം പാത്തിരിക്കുന്ന പാപ്പരാസികള്‍ക്കും ഒരു മുതല്‍ക്കൂട്ടായി.
‘മാട്രിമോണിയലില്‍ ഇടാന്‍ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീര്‍ത്തു ജട: ഇതൊരു തമാശ മാത്രം! കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട…’ഇതായിരുന്നു തന്റെ ഫോട്ടോയ്ക്കൊപ്പം സനുഷ കുറിച്ചത്. എന്തായാലും രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹം ഉടനെ ഇല്ലെന്ന് നടി പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.
2016ല്‍ റിലീസ് ചെയ്ത ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി സനുഷ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ തമിഴ് ചിത്രം കൊടിവീരനിലാണ് നടി അവസാനമായി അഭിനയിച്ചത്. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ വേണ്ടിയായിരുന്നു സിനിമയില്‍ നിന്നും സനുഷ ഇടവേളയെടുക്കുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും സാനിധ്യമറിയിച്ച താരം കൂടിയാണ് സനുഷ.