നടിയും അവതാരകയുമായി എത്തി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ താരമാണ് ആര്യ. സമൂഹമാധ്യമങ്ങളില്‍ സജീവമായ ആര്യ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്യ.
താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാണ്. Your Only limit is YOU എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. ചിത്രങ്ങള്‍ക്ക് താഴെ ഒട്ടേറെ കമന്റുകള്‍ വരുന്നുണ്ട്.
പല കമന്റുകള്‍ക്കും ആര്യ മറുപടി നല്‍കുന്നുണ്ട്. ഒരാള്‍ ഫോട്ടോക്ക് താഴെ ‘പാന്‍സ് മുഖ്യം ബിഗില്‍… സോറി ആര്യ…’ എന്നു കമന്റിട്ടതിന് ‘നിക്കര്‍ ഉണ്ട് ബിഗിലേ…സോറി ആര്യന്’ എന്നാണ് ആര്യ നല്കിയ മറുപടി. പുതിയ ചിത്രം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുവെന്നും ആരാധകര്‍ പറയുന്നു.