കൊച്ചി: രാജ്യത്ത് കര്‍ഷകര്‍ നടുത്തുന്ന സമരത്തെ അനുകൂലിച്ചുകൊണ്ട് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് നടന് സലിം കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് കീഴില്‍ റിഹാനയുടെ വ്യാജ ചിത്രം കമന്റ് ചെയ്തിരിക്കുകയാണ് ഒരാള്‍. സംഭവത്തില്‍ മറുപടി നല്കി സലീം കുമാര്‍ രംഗത്തെത്തി.
റിഹാന പാകിസ്താന്റെ കൊടി പിടിച്ചു നില്ക്കുന്ന വ്യാജചിത്രമാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ ഒരു വ്യക്തി കമന്റ ചെയ്തത്. 2019ലെ ക്രിക്കറ്റ് മത്സരത്തിനിടയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കൊടി പിടിച്ചു നില്ക്കുന്ന റിഹാനയുടെ ചിത്രമാണ് മോര്‍ഫ് ചെയ്ത് പാകിസ്താന്റെ കൊടി ആക്കി മാറ്റി പ്രചരിപ്പിക്കുന്നത്.
ഉടന്‍ തന്നെ യഥാര്‍ത്ഥ ചിത്രം പങ്കുവെച്ച് സലിം കുമാര്‍ മറുപടി നല്‍കിയിട്ടുണ്ട്. ചിത്രം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ ശലഭ് മണി തൃപാടി ഉള്‍പ്പടെയുള്ളവര്‍ റിഹാനയുടെ വ്യാജ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
Look who's at #SLvWI to Rally 'round the West Indies!
Watch out for @rihanna's new single, Shut Up And Cover Drive 😉🎶 #CWC19 | #MenInMaroon pic.twitter.com/cou1V0P7Zj
— ICC (@ICC) July 1, 2019
കഴിഞ്ഞ ദിവസം പോപ്പ് ഗായിക റിഹാന കര്‍ഷക സമരത്തില്‍ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് റിഹാനയ്ക്കെതിരെ വലിയ ആക്രമണങ്ങളും വിമര്‍ശനങ്ങളുമാണ് രാജ്യത്ത് നടക്കുന്നത്. റിഹാനയുടെ ട്വീറ്റിന് പിന്നാലെ കങ്കണ റണാവത്ത് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെ റിഹാനയ്ക്കു നേരെ വലിയ സൈബര്‍ ആക്രമങ്ങളാണ് നടക്കുന്നത്. താരത്തിന്റെ മോര്‍ഫ് ചെയ്ത നിരവധി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.