തിരുവനന്തപുരം: കര്‍ഷക സമരത്തെ പിന്തുണച്ച് വിദേശ സെലിബ്രിറ്റികളടക്കം നിരവധി പേര് രംഗത്തെത്തിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന് പിന്തുണയറിയിച്ച് നിരവധി ഇന്ത്യന്‍ താരങ്ങളാണ് എത്തിയത്. കേന്ദ്രത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്് സച്ചിന് ടെന്‍ഡുല്‍ക്കര്‍ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി എന്നിവരും വിരാട് കോഹ്ലി അനില്‍ കുംബ്ലെ എന്നിവര്‍ പ്രതികരിച്ചു.
മലയാള സിനിമാതാരമായ ഉണ്ണിമുകുന്ദന് പിന്നാലെ കേന്ദ്രസര്‍ക്കാരിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് മേജര്‍ രവി. ഇന്ത്യയ്ക്ക് സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കാനറിയാമെന്നും ബാഹ്യ ഇടപെടലുകള്‍ സ്വീകരിക്കില്ല എന്നുമാണ് മേജര്‍ രവി പറഞ്ഞത്.
ഫേസ്ബുക്കിലൂടെയായിരുന്നു മേജര്‍ രവിയുടെ പ്രതികരണം. ഈ വിഷയത്തില്‍ പ്രതികരിച്ചതിന് പിന്നാലെ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കറിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ട്രോളുകളും ഉയരുകയാണ്. അതിനിടെ സച്ചിന്റെ പ്രതികരണത്തെ അഭിനന്ദിച്ച് സന്ദീപ് വാര്യരും സന്തോഷ് പണ്ഡിറ്റും സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്തിന് ആവശ്യമുള്ളപ്പോഴൊക്കെ ഈ ബാറ്റില്‍ നിന്നും റണ്ണൊഴുകിയിട്ടുണ്ട് . നന്ദി സച്ചിന് നന്ദി . രാജ്യ വിരുദ്ധരുടെ ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ നടത്തിയ സമയോചിത പ്രതികരണത്തിന്, എന്നാണ് സന്ദീപ് വാര്യറിന്റെ പ്രതികരണം.
സച്ചിനാണ് യഥാര്‍ത്ഥ ഭാരതരത്നമെന്നും നിങ്ങള്‍ ഇതുവരെ നേടിയ നൂറ് സെഞ്ചുറിയെക്കാള്‍, അടിച്ചു കൂട്ടിയ റണ്‍ മലയേക്കാള്‍, അന്ന് ലോകകപ്പില്‍ അക്തറിനെ തേര്‍ഡ്മാന്‍നു മുകളിലൂടെ ഹൂക്ക് ചെയ്ത് നേടിയ സിക്സറിനേക്കാള്‍ ഭംഗിയുണ്ട് സച്ചിന്റെ ട്വീറ്റിനെന്നും പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.