തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് വിദേശ സെലിബ്രിറ്റികള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്രത്തെ പിന്തുണച്ച് നിരവധി ഇന്ത്യന്‍ താരങ്ങളാണ് എത്തിയത്. സംഭവത്തില്‍ കേന്ദ്രത്തിന് സച്ചിന് ടെണ്ടുല്‍ക്കര്‍ പരോക്ഷ പിന്തുണ അറിയിച്ചത് വന്‍ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ നടി ശ്രിന്ദയുടെ 1983ലെ സുശീല കഥാപാത്രം വീണ്ടും ശ്രദ്ധേയമാവുകയാണ്. സച്ചിനെ അറിയാത്ത പെണ്‍കുട്ടി എന്ന ലേബലില്‍ വന്ന കഥാപാത്രത്തെ അഭിനന്ദിക്കുകയാണ് മലയാളികള്‍. ചേച്ചിയാണ് ശരി എന്നാണ് പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പ്രേക്ഷകര്‍ കുറിക്കുന്നത്.
1983യിലെ കഥാപാത്രം ശ്രിന്ദയ്ക്ക് ഒരു മികച്ച ബ്രേക്ക് തന്നെയാണ് അന്ന് നല്‍കിയത്. സിനിമയിലെ ഒരു രംഗത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്ന ക്രിക്കറ്റ് പ്രേമിയായ രമേശന് എന്ന കഥാപാത്രത്തിന്റെ മുറിയില്‍ ഒട്ടിച്ചു വെച്ചിരിക്കുന്ന സച്ചിന് ടെണ്ടുല്കാറിന്റെ ചിത്രം നോക്കി ഇതാരാ ചേട്ടാ എന്ന് ശ്രിന്ദ ചോദിക്കുന്നുണ്ട്.
ഇതാരാണെന്ന് നിനക്ക് അറിയില്ലേ എന്ന നിവിന്‍ പോളി ചോദിക്കുമ്പോള്‍ ഞാനീ ഹിന്ദി സിനിമ ഒന്നും കാണാറില്ല എന്നാണ് ശ്രിന്ദയുടെ മറുപടി. രംഗത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കാര്ഷസമരത്തെ പിന്തുണച്ച സെലിബ്രിറ്റികളെ എതിര്‍ത്ത് സച്ചിന് കേന്ദ്രത്തിന് പിന്തുണ അറിയിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും സുശീലയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്.
സച്ചിനെ അറിയാത്തതില്‍ വലിയ തെറ്റില്ലെന്നും മഹാന്മാരെ അടുത്തറിഞ്ഞാല്‍ മനസിലെ വിഗ്രഹം ഉടഞ്ഞുപോകുമെന്നുമൊക്കെയാണ് സമൂഹ മാധ്യമങ്ങളിപ്പോള്‍ വരുന്ന പോസ്റ്റുകള്‍. നോണ്‍സെന്‍സ് എന്ന സിനിമയുടെ സംവിധായകന് എംസി ജിതിന് അടങ്ങുന്ന പ്രമുഖരും പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. വിഷയത്തില്‍ നിരവധി ട്രോളുകളാണ് സച്ചിനെതിരെ വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയിലെ കഥാപാത്രമായിരുന്നു സുശീല.