റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ ഗായകനാണ് സോമദാസ്. സോമദാസിന്റെ അകാലവിയോഗമാണ് ഇപ്പോള്‍ കേരളക്കരയെ ഒന്നടങ്കം കരയിക്കുന്നത്. ഹൃദയാഘാതം മൂലം കഴിഞ്ഞദിവസമായിരുന്നു സോമദാസ് വിടവാങ്ങിയത്.
ഭാര്യയും നാലു പെണ്‍മക്കളുമടങ്ങുന്നതാണ് സോമദാസിന്റെ കുടുംബം. രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന സോമദാസ് വേദനിച്ചതും കരഞ്ഞതും ആശങ്കപ്പെട്ടതും എല്ലാം മക്കള്‍ക്കു വേണ്ടിയായിരുന്നു. താനില്ലാതായാല്‍ പറക്കമുറ്റാത്ത തന്റെ കുഞ്ഞുങ്ങള്‍ എന്തു ചെയ്യുമെന്നോര്ത്തും.
കുടുംബ പ്രശ്നങ്ങള്‍ തളര്‍ത്തിയപ്പോള്‍ സോമദാസിന് ആശ്വാസവാക്കുകളുമായി എത്താനും ആ മക്കളുണ്ടായിരുന്നു. ആരോപണങ്ങള്‍ പലതും മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ പ്രിയപ്പെട്ട അച്ഛയ്ക്ക് വേണ്ടി മക്കളെത്തി. സോമദാസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വെറുതെയാണെന്ന് മക്കള്‍ നാളുകള്‍ക്ക് മുമ്പ് പറഞ്ഞ വാക്കുകള്‍ വീണ്ടും കണ്ണീര്പടര്ത്തുകയാണ്.
‘ഞങ്ങള്ക്കറിയാകം ഞങ്ങളുടെ അച്ഛയെ… . എന്റെ അച്ഛ എന്നെ എങ്ങനെയാ നോക്കുന്നതെന്നും എനിക്ക് അറിയാം. എന്റെ അച്ഛനു വേണ്ടിയാണ് ഞാനും എന്റെ അനിയത്തിയും ഇപ്പോഴും ജീവിക്കുന്നത്. എന്റെ അച്ഛയ്ക്കു വേണ്ടി ചാവാന്‍ പറഞ്ഞാലും ഞാന്‍ ചാവും. എന്റെ അച്ഛയെ കുറ്റപ്പെടുത്തരുത് ആരും.
അവര്‍ പ്രസവിച്ചെന്നേയുള്ളൂ നോക്കിയത് എന്റെ അച്ഛയും അച്ഛാമ്മയുമാണ്. അവര്‍ പറഞ്ഞതെല്ലാം കള്ളമാ. സത്യം എന്താണെന്ന് എനിക്കും എന്റെ അനിയത്തിക്കും അറിയാം. ഞങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഇടയ്ക്ക് കയറി നശിപ്പിക്കാന്‍ നോക്കരുത്”.- നിറകണ്ണുകളോടെ മൂത്ത മകള്‍ പറയുന്നു. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെല്ലാം പ്രചരിക്കുകയാണ്. പലര്‍ക്കും ഇപ്പോഴും സോമദാസിന്റെ വിയോഗം വിശ്വസിക്കാനാവാത്തതാണ്.