മുംബൈ: ഒരു ആരാധനാലയം തകര്‍ത്ത കുറ്റവാളികളാണോ കര്‍ഷകരോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ ഉപദേശിക്കുന്നതെന്ന് നടന് സിദ്ദാര്‍ത്ഥ്. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെയും പ്രതിഷേധങ്ങളെയും പിന്തുണച്ച് രംഗത്തെത്തിയതായിരുന്നു സിദ്ദാര്‍ത്ഥ്.
ട്വിറ്ററിലൂടെയായിരുന്നു സിദ്ദാര്‍ത്ഥിന്റെ പ്രതികരണം. ഒരു ആരാധനാലയം തകര്‍ത്ത കുറ്റവാളികളാണോ കര്‍ഷകരോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ ഉപദേശിക്കുന്നതെന്ന് സിദ്ദാര്‍ത്ഥ് തുറന്നടിച്ചു. റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു.
പ്രതിഷേധക്കര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു കര്ഷകന് മരണപ്പെടുകയും ചെയ്തിരുന്നു. സമരം അയയാതത്തിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സേനാവിന്യാസം ഒരിക്കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ പലയിടങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ചു.
ഡല്‍ഹിയിലെ നോയിഡ അതിര്‍ത്തിയില്‍ ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. 2 മണിക്ക് ട്രാക്ടര്‍ റാലി നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും എട്ടുമണിയോടെ കര്‍ഷകര്‍ സംഘമായി എത്തുകയായിരുന്നു. സിംഘു, തിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്.
പകല്‍ പന്ത്രണ്ടു മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് ട്രാക്ടര്‍ റാലിക്ക് പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇത് ലംഘിച്ചാണ് കര്‍ഷകര്‍ വമ്പിച്ച പ്രതിഷേധ റാലി സംഘടിപ്പിച്ചത്. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് അതിര്‍ത്തില്‍നിന്നും കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്.
ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടറുകളിലും മറ്റുമായി കര്‍ഷകര്‍ മാര്‍ച്ച് നടത്തിയത്. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകരുടെ മുന്നേറിയത്. പൊലീസ് വാഹനങ്ങള്‍ കര്‍ഷകര്‍ നീക്കി മാറ്റുകയും ബാരിക്കേഡുകളും ക്രെയിനുകളും തള്ളി നീക്കുകയും ചെയ്തിരുന്നു.
ഡല്‍ഹിയിലെ പ്രതിഷേധപ്രകടത്തിനിടെ നടന്ന അക്രമത്തില്‍ കര്‍ഷകസംഘടനകള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ചെങ്കോട്ടയില്‍ നടന്ന അനിഷ്ട സംഭവങ്ങളുടെ സത്യാവസ്ത ഇന്നലെ പുറത്തുവന്നിരുന്നു. ചെങ്കോട്ടയില്‍ കര്‍ഷരുടെ കൊടി ഉയര്‍ത്തിയത് പഞ്ചാബി നടന് ദീപ് സിദ്ദുവും സംഘവുമാണെന്ന് വ്യക്തമായി.