തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’. പുറത്തിറങ്ങിയ അന്നുമുതല്‍ സമൂഹമാധ്യമങ്ങളിലെല്ലാം വലിച ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ് ഈ ചിത്രം.
സിനിമയെക്കുറിച്ച് റിവ്യൂകള്‍ എഴുതാത്തവര്‍ പോലും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് കണ്ട് സിനിമയെക്കുറിച്ച് എഴുതി തുടങ്ങി. പലരും തങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ സിനിമയുമായി കോര്‍ത്തിണക്കിയാണ് കുറിപ്പുകള്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്.
മലയാള സിനിമയുടെ ചരിത്രത്തില്‍ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’ ഉണ്ടാക്കിയ സാമൂഹിക ചലനം കാലാതീതമായ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കാനാണ് സാധ്യത. അമേരിക്കന്‍ ആസ്ഥാനമായ ജെകെഎച്ച് ഹോള്‍ഡിങ്സ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സിനിമയ്ക്കുള്ള ഒടിടി പ്ലാറ്റഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
നീംസ്ട്രീമിലൂടെ 140 രൂപയ്ക്ക് സബ്സ്ക്രൈബ് ചെയ്താല്‍ അഞ്ച് ദിവസം ചിത്രം കാണാന്‍ സാധിക്കും. എന്നാല്‍ സബ്സ്ക്രിപ്ഷന് വര്‍ധിച്ചതോടെ ചില സാങ്കേതികമായ തടസ്സങ്ങള്‍ നേരിടുകയും സിനിമ കാണുന്നതിനായി പ്രേക്ഷകര്‍ ടെലിഗ്രാമിനെ ആശ്രയിക്കുവാനും തുടങ്ങി.
എന്നാല്‍ സിനിമ ടെലെഗ്രാമില്‍ കണ്ട പ്രേക്ഷകര്‍ നിര്‍മ്മാതാവിന് 140 അയച്ചു തുടങ്ങിയതായി സംവിധായകന് ജിയോ ബേബി പറയുന്നു, സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അേൈദ്ദഹം ഇക്കാര്യം പറഞ്ഞത്.
കുറിപ്പ് വായിക്കാം:
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ടെലിഗ്രാമില്‍ കണ്ടിട്ട് 140 രൂപ പ്രൊഡ്യൂസര്‍ക്ക് തരണം എന്നു പറഞ്ഞു നിരവധി കോളുകള്‍ വന്നു കൊണ്ടിരിക്കുന്നു.അവര്‍ അക്കൗണ്ടില്‍ പണം ഇടുകയും ചെയ്യുന്നു. സിനിമ മനുഷ്യരെ സ്വാധീനിക്കും അല്ലേ? സ്നേഹം മനുഷ്യരേ