തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍ കീഴടക്കിയ നടിയാണ് നയന്‍താര. അഭിനയത്തിലെ മികവ് കൊണ്ട് സിനിമാലോകം ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി നയന്‍താരയ്ക്ക് നല്കി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പലപ്പോഴും തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇതെല്ലാം ഇരുകൈയ്യും നീട്ടിയാണ് നയന്‍താര ആരാധകര്‍ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ നയന്‍താര കേരളത്തിലെ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രദര്‍ശനം നടത്തിയ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. നയന്‍താര ക്ഷേത്രത്തില്‍ നില്ക്കുന്നതായ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.
മുക്കുത്തിയമ്മന് എന്ന ചിത്രമാണ് നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം. ഈ ചിത്രത്തിനായി ഒരു വര്‍ഷത്തോളം നടി മത്സ്യമാംസാദികള്‍ ഭക്ഷിക്കാതെയും നിരന്തരം ഇന്ത്യയിലെ പ്രശസ്ത ദേവീ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുകയുമൊക്കെ ചെയ്തിരുന്നു.
കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പമുള്ള ഈ ക്ഷേത്ര സന്ദര്‍ശനങ്ങളെല്ലാം സൈബറിടത്തില്‍ ഏറെ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.