തിരുവനന്തപുരം: താന്‍ ബിജെപിയെ പിന്തുണയ്ക്കുന്ന ഒരാളാണെന്ന് തുറന്ന് പറഞ്ഞ് നടന് കൃഷ്ണകുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്തുണയ്ക്കുന്നത് കൊണ്ട് എന്തിനാണ് ആളുകള്‍ എന്നോട് അസഹിഷ്ണുത കാണിക്കുന്നതെന്ന് പിടികിട്ടുന്നില്ല എന്ന് കൃഷ്ണകുമാര്‍ പറയുന്നു.
ഒരു പ്രമുഖ വിനോദ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയയില്‍ തനിയ്ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് കൃഷ്ണകുമാര്‍ വെളുപ്പെടുത്തിയത്. ഒരു മാറ്റത്തെ എപ്പോഴും ആളുകള്‍ തടഞ്ഞുകൊണ്ടേയിരിക്കും. അത് മനുഷ്യരുടെ സ്വഭാവമാണ്. അറുപത് കൊല്ലത്തോളം കോണ്‍ഗ്രസ് ആണ് ഇന്ത്യ ഭരിച്ചത്. തുടര്‍ന്ന് ജനതാദളും കുറച്ചു കാലം ഇന്ത്യ ഭരിച്ചു. തുടര്‍ന്ന് ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യയില്‍ മുഴുവന്‍ മാറ്റങ്ങള്‍ ആയിരുന്നു സംഭവിച്ചതെന്ന് കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
കൃഷ്ണകുമാറിന്റെ വാക്കുകള്‍
ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്ന ഒരാളാണ്, എന്റെ പ്രധാനമന്ത്രിയെ ഞാന്‍ പിന്തുണയ്ക്കുന്നു. ഇതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് ഇത്രെയും അസഹിഷ്ണുതയെന്ന് മനസ്സിലാകുന്നില്ല. ഒരു മാറ്റത്തെ എപ്പോഴും ആളുകള്‍ തടഞ്ഞുകൊണ്ടേയിരിക്കും. അത് മനുഷ്യരുടെ സ്വഭാവമാണ്. അറുപത് കൊല്ലത്തോളം കോണ്‍ഗ്രസ് ആണ് ഇന്ത്യ ഭരിച്ചത്. തുടര്‍ന്ന് ജനതാദളും കുറച്ചു കാലം ഇന്ത്യ ഭരിച്ചു. തുടര്‍ന്ന് ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യയില്‍ മുഴുവന്‍ മാറ്റങ്ങള്‍ ആയിരുന്നു സംഭവിച്ചത്.
ബിജെപി ഒരിക്കലും ജയിക്കില്ല എന്ന് കരുതിയ സംസ്ഥാനങ്ങളില്‍ ബിജെപി വരുന്നു. അത് പലരിലും അസഹിഷ്ണുത ഉണ്ടാക്കുന്നുണ്ട്. ആദ്യമൊക്കെ ഗുജറാത്ത് നോക്കിയായിരുന്നു കരഞ്ഞിരുന്നത്. പിന്നീട് ഉത്തര്‍പ്രദേശ് നോക്കി കരയുവാന്‍ തുടങ്ങി. ഇപ്പോള്‍ പാലക്കാട് നോക്കി കരയുന്നു.
കമ്മ്യൂണിസ്റ് പാര്‍ട്ടിയിലെയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെയും നേതാക്കളുമായി എനിയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദനിയും എന്റെ സുഹൃത്തുക്കളാണ്. ലീഗ് കുടുംബത്തിലെ ബഷീര്‍ അലി തങ്ങളും എന്റെ അടുത്ത സുഹൃത്താണ്.
ഞാന്‍ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാത്ത ആളാണ്. ഞാന്‍ വളരെ താഴെ നില്ക്കുന്ന ആളാണ്. ഞാന്‍ കലാകാരന് ആയതു കൊണ്ട് അവരും എന്നെ സ്വീകരിച്ചു. ഞാനും അവരെ സ്വീകരിച്ചു. രാഷ്ട്രീയപരമായും മതപരമായും എന്നെ തേജോവധം ചെയ്യുമ്പോള്‍ അതില്‍ സുഖം കിട്ടുന്നവര്‍ക്കു കിട്ടിക്കോട്ടെ. കാരണം നെഗറ്റിവ് ആയി കാര്യങ്ങളെ കാണുന്നവര്‍ക്കു നെഗറ്റിവ് ആയ അനുഭവങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. നിങ്ങള്‍ വിതയ്ക്കുന്നതേ നിങ്ങള്‍ കൊയ്യുകയുള്ളൂ. നല്ലതു ചിന്തിച്ചാല്‍ നല്ലതു മാത്രമേ ഉണ്ടാവുകയുള്ളൂ.