സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം ബിസിനസ്സുകാരനായ ബോബി ചെമ്മണ്ണൂരാണ്. ഒരു ബിസിനസ് മാന്‍ എന്നതിലുപരി ഒരു ഷോമാന് കൂടിയാണ് ബോചെ എന്ന് ആരാധകര്‍ വിളിക്കുന്ന ബോബി ചെമ്മണ്ണൂര്‍. ബോബി ചെമ്മണ്ണൂരിന്റെ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ട്രോളുകള്‍ ചേര്‍ന്നുകൊണ്ട് ബൊച്ചേ എന്ന പേരും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഒരു പ്രമുഖ വിനോദ ചാനലിലെ പ്രോഗ്രാമില്‍ പങ്കെടുത്തുകൊണ്ടു അദ്ദേഹം ചെയ്ത നൃത്ത രംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറല്‍ ആയിയിരിക്കുകയാണ്.
മഞ്ജുവാരിയര്‍ ആലപിച്ച കിം കിം എന്ന ഗാനത്തിനും, ഐ ആം ഡിസ്ക്കോ ഡാന്‍സര്‍ എന്ന ഗാനത്തിനുമാണ് അദ്ദേഹം ചുവട് വെച്ചിരിക്കുന്നത്. ബോബി ചെമ്മണ്ണൂരിനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് പരിപാടിയുടെ അവതാരക സോഷ്യല്‍ മീഡിയയില്‍ ഒരു കുറുപ്പും എഴുതി .
”സ്നേഹത്തോടെ ലോകത്തെ ജയിക്കുക, അതാണ് അദ്ദേഹം പറയുന്നത് # സ്റ്റാര്ഡ്മാജിക്കിലെ ഒരേയൊരു” ബോ-ചെ ‘@ ബോബി_ചെമാനൂര് # ട്രെന്‍ഡ്സെറ്റര്‍ & # വൈറല്സ്റ്റാര്. രാജ്യത്തെ രാജ്യത്തെ പ്രമുഖ ബിസിനസ്സുകാരില്‍ ഒരാള്‍ ആതിഥേയനായി വന്നപ്പോള്‍ അതൊരു വല്യ വെല്ലുവിളിതന്നെയായിരുന്നു.