സിനിമയിലൂടെയും സീരിയലിലൂടെയുമെത്തി മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് ശരണ്യ ശശി. അഭിനയത്തില്‍ തിളങ്ങി നില്‍ക്കവെയാണ് കാന്‍സര്‍ എന്ന മഹാവ്യാധി നടിയെ പിടികൂടുന്നത്. കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആയിരുന്ന ശരണ്യ ശശി ഇപ്പോള്‍ പുതു ജീവിതത്തിലേക്ക് തിരികെ എത്തിത്തുടങ്ങിയിരിക്കുകയാണ്.
കാന്‍സറിനെ തോല്‍പ്പിച്ച് ശരണ്യയെ ഏറെ സന്തോഷത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. പുതുവര്‍ഷത്തില്‍ പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ശരണ്യ കെഎസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്.
ഞാന്‍ ശരണ്യ 2020 കഴിഞ്ഞു, ഈ കഴിഞ്ഞു പോകുന്ന വര്‍ഷം ലോകത്താകമാനം കൊറോണ വരുത്തിയ ദുരന്തം വിവരണാധീതമാണല്ലോ. ഇനി കടന്നു വരുന്ന 2021 അങ്ങനെയാകാതിരിക്കാന്‍ നമുക്കാശിക്കാം. ആശിക്കാനല്ലേ നമ്മള്‍ക്കു കഴിയൂ !കഴിഞ്ഞ എട്ടുവര്‍ഷമായി ഒന്നുകില്‍ ആശുപത്രിക്കിടക്കയിലും അല്ലങ്കില്‍ മുറിയുടെ നാലുചുവരുകള്‍ക്കിടയിലുമായി കഴിഞ്ഞ എനിക്ക് 2020 എന്നല്ല പത്തൊമ്പതോ പതിനെട്ടോ പതിനേഴോ ഒരു വ്യത്യാസവുമുണ്ടായിരുന്നില്ലല്ലോ.
എന്നാല്‍ എന്റെ രണ്ടായിരത്തി ഇരുപത്തി ഒന്ന് അല്പമെങ്കിലും വ്യത്യാസമുള്ളതാക്കണമെന്ന് എനിക്ക് മോഹമുണ്ട്. പക്ഷേ പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത എനിക്ക് എന്തു ചെയ്യാനാകും എന്നെ വല്ലാതെ അലട്ടുന്നുണ്ട്. തുന്നലോ, പെന്റിംഗോ ചെയ്യാമെന്നു വെച്ചാല്‍ ഈ വിറക്കുന്ന കൈകൊണ്ട് ഒന്നും നടക്കില്ല.
അങ്ങനെയാ ആലോചിച്ചപ്പോളാണ് വീഡിയോ ഡയറി ചെയ്യാവുന്നതാണ് എന്ന് മനസ്സിലായത്. ഏതൊരു മൂവി ആര്‍ട്ടിസ്റ്റും കാമിറയുടെ മുന്നില്‍ ചെല്ലുമ്പോള്‍ മനസ്സുകൊണ്ട് ആദ്യം നമിക്കുന്നത് ചാര്‍ളി ചാപ്ലിനെന്ന ഇതിഹാസത്തിന്റെ മുന്നിലാണല്ലോ. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ സിറ്റിലൈറ്റ്സ് എന്ന സിനിമയുടെ പേര് കടമെടുതുകൊണ്ട് ഒരു യൂറ്റിയൂബ് ചാനല്‍ ആരംഭിക്കുകയാണ്.
ഓരോ ആളും ജനനം മുതല്‍ മരണം വരെ എല്ലായ്പോളും ദുരന്തങ്ങളുടെ ഇരുട്ടിലോ സന്തോഷങ്ങളുടെ പ്രഭാദീപ്തിയിലുമായിരിക്കില്ലല്ലോ. ആ അനന്തമായ ഇരുട്ടില്‍ കഴിയുന്നവര്‍പോലും, ലഭ്യമായ കൊച്ചു കൊച്ചുമിന്നാമിന്നി വെട്ടങ്ങളെയെങ്കിലും കൂട്ടുപിടിച്ചായിരിക്കും മുന്നോട്ടു പോവുന്നത്. അല്ലങ്കില്‍ പതിനായിരക്കണക്കിന് പ്രകാശവര്‍ഷം അകലെനിന്ന് ചിതറിയെത്തുന്ന നക്ഷത്ര വെട്ടത്തെ ചേര്‍ത്തുപിടിക്കും.
കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് ശരണ്യയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു.തുടര്‍ന്ന് കോതമംഗലം പീസ്വാലി ആശുപത്രിയില്‍ ഫിസിയോ തെറാപ്പി നടന്ന് വരികയായിരുന്നു.ഫിസിയോ തെറാപ്പി ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്ത് തുടങ്ങി.