കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന് ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തത്തില്‍ പ്രതിഷേധിച്ച് പൊട്ടിപുറപ്പെട്ട വിവാദ കോലാഹലങ്ങളില്‍ പരിഹാരം തേടി ഡബ്ല്യൂസിസിയും അമ്മ പ്രതിനിധികളും ചൊവ്വാഴ്ച ചര്‍ച്ച നടത്തും.
അമ്മ പ്രസഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് ചില നടിമാര്‍ അമ്മയില്‍ നിന്നും രാജി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി പ്രതിനിധികള്‍ അമ്മയ്ക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പരിഹാര ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരുന്നതിനായി അമ്മയിലെ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസും രചനാ നാരായണന്‍കുട്ടിയും നല്കിയ ഹര്‍ജി പിന്‍വലിച്ചേക്കും. അമ്മയുടെ പിന്തുണ ആവശ്യമില്ലെന്ന് ആക്രമണത്തിനിരയായ നടി കോടതിയില്‍ നിലപാട് വ്യക്തമാക്കിയതാണ് ഹര്‍ജി പിന്‍വലിക്കുന്നത്.