സോനം കപൂറിന്റെ വിവാഹ ചടങ്ങില്‍ ഒരുമിച്ച് എത്തിയതോടെയാണ് രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് പ്രണയം ആരാധകര്‍ ഉറപ്പിച്ചത്. രണ്‍ബീര്‍ കപൂറാണ് ആദ്യമായി തങ്ങള്‍ പ്രണയത്തിലാണെന്ന് തുറന്നു സമ്മതിച്ച് രംഗത്തെത്തിയത്. ബോളിവുഡ് മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ ആലിയയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
‘ഇത് തീര്‍ത്തും പുതിയ അനുഭവമാണ്. എനിക്കതിനെ കുറിച്ച് അമിതമായി സംസാരിക്കാന്‍ താത്പര്യമില്ല. അതിന് അതിന്റേതായ സമയവും ഇടവും ആവശ്യമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും ഒരു നടി എന്ന നിലയിലും ആലിയ ഇപ്പോള്‍ ഒഴുകുകയാണ്. അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും ഞാന്‍ എന്താണ് സ്വപ്നം കാണുന്നത്, അതാണ് ആലിയ നല്‍കുന്നത്. ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഇത് പുതിയ അനുഭവമാണ്,” രണ്‍ബീര്‍ പറഞ്ഞു.
പ്രണയത്തിലായിരിക്കുക എന്നത് വളരെ ആകാംക്ഷയുണര്‍ത്തുന്ന ഒരു കാര്യമാണ് എന്ന് രണ്‍ബീര്‍ പറയുന്നു. ”പുതിയ കൗതുകങ്ങള്‍, പുതിയ വ്യക്തി, പുതിയ താളം, പഴയതെല്ലാം പുതിയതായി മാറുന്നു, കൂടുതല്‍ റൊമാന്റിക് ആകുന്നു. ഞാനിപ്പോള്‍ വളരെ ബാലന്‍സ്ഡ് ആണ്. ബന്ധങ്ങള്‍ക്ക് കൂടുതല്‍ മൂല്യം കല്പ്പിക്കുന്നു. മറ്റൊരാളുടെ വേദനയെ മുമ്പത്തെക്കാള്‍ കൂടുതല്‍ മനസിലാക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്,” രണ്‍ബീര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
അതിനുശേഷം ഇരുവരും പൊതു ഇടങ്ങളില്‍ ഒരുമിച്ചെത്താന്‍ തുടങ്ങി. രണ്‍ബീറിന്റെ സഹോദരി റിദ്ദിമ കപൂര്‍ ആലിയയ്ക്ക് ബ്രേസ്ലൈറ്റ് സമ്മാനമായി നല്കിയതും രണ്‍ബീറിന്റെ കുടുംബത്തോടൊപ്പം ആലിയ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയതും ഇരുവരുടെയും പ്രണയത്തിന് വീട്ടുകാരും സമ്മതം മൂളിയതായി ആരാധകര്‍ ഉറപ്പിച്ചു.
ബോളിവുഡിലെ അടുത്ത താരവിവാഹം രണ്‍ബീര്‍ സിങ്-ദീപിക പദുക്കോണോ അതോ രണ്‍ബീര്‍ കപൂര്‍-ആലിയയാണോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിവാഹത്തോടെ അഭിനയത്തോട് ആലിയ വിട പറയുമോയെന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. ഇപ്പോഴിതാ ആരാധകര്‍ക്ക് ഏറെ നാളായി അറിയാന്‍ ആഗ്രഹിച്ച ആ ചോദ്യത്തിന് ആലിയ മറുപടി പറഞ്ഞിരിക്കുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ആസ്ക് മീ എനിതിങ് എന്ന സെഷനിലാണ് ആരാധകരിലൊരാള്‍ ആലിയയോട് ആ ചോദ്യം ചോദിച്ചത്. വിവാഹശേഷം നിങ്ങള്‍ അഭിനയം ഉപേക്ഷിക്കുമോ? എന്നായിരുന്നു ചോദ്യം. ഇതിനു ആലിയയുടെ മറുപടി ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതായിരുന്നു.
ഞാന്‍ അഭിനയിക്കും. എനിക്ക് കഴിയുന്ന കാലത്തോളം അഭിനയം തുടരുമെന്നായിരുന്നു ആലിയ പറഞ്ഞത്. വിവാഹശേഷം ഒന്നും ത്യജിക്കേണ്ടതില്ലെന്നും ആലിയ വ്യക്തമാക്കി