സിനിമയിലൂടെയും സീരിയലിലൂടെയും എത്തി മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് യമുന. താരത്തിന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഈ അടുത്താണ് യമുന വിവാഹമോചിതയായത്.
സംവിധായകനായ എസ്.പി മഹേഷിനെയാണ് ആദ്യം വിവാഹം കഴിക്കുന്നത്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാന്‍ സാധിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ആമിയും ആഷ്മിയുമാണ് യമുനയുടെ മക്കള്‍.
വിവാഹ മോചിതയായതിന് പിന്നാലെയായിരുന്നു രണ്ടാം വിവാഹം. കഴിഞ്ഞ ഏഴാം തീയത് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ചാണ് യമുന വിവാഹിതയായത്. അമേരിക്കയില്‍ സൈക്കോ തെറപ്പിസ്റ്റായ ദേവന് രാഘവന് അയ്യങ്കേരില്‍ ആണ് യമുനയുടെ ഭര്‍ത്താവ് .
ഒരു പൊതു സുഹൃത്ത് വഴി വന്ന ആലോചനയാണ്. പക്കാ അറേഞ്ച്ഡ്. മാവേലിക്കരയാണ് അദ്ദേത്തിന്റെ നാട്. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റാണ് ദേവന് എന്ന് വിവാഹത്തെക്കുറിച്ച് യമുന പറയുന്നു. ആറു മാസം മുന്പേവന്ന ആലോചനയാണ് ഇപ്പോള്‍ വിവാഹത്തില്‍ എത്തിയതെന്ന് യമുന കൂട്ടിച്ചേര്‍ത്തു.
രണ്ട് പെണ്മക്കളാണ് വളര്‍ന്നു വരുന്നത്, ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാല്‍ ശരിയാവില്ല എന്ന് പ്രിയപ്പെട്ടവരൊക്കെ കര്‍ശനമായി പറഞ്ഞതുകൊണ്ടാണ് താന്‍ വിവാഹത്തിലേക്ക് കടന്നത്. ദേവയുമായുള്ള ആലോചന വന്നപ്പോള്‍ ”അമ്മ ഒറ്റയ്ക്കാവരുത് എന്നാണ് മക്കള്‍ രണ്ടും പറഞ്ഞത്.
നേരത്തെയും പല പ്രപ്പോസല്‍സും വന്നപ്പോഴും,”അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. ഒരു തീരുമാനം എടുക്കണം” എന്നവര്‍ പറഞ്ഞിട്ടുണ്ട്. ഇത് എല്ലാം കൊണ്ടും ഒത്തു വന്നപ്പോള്‍ അവര്‍ക്കും വലിയ സന്തോഷമായി. ദേവ ആദ്യം തന്നെ തന്റെ മക്കളുമായി സംസാരിച്ചിട്ട് ആണ് തീരുമാനം എടുത്തത്.
താനും അദ്ദേഹവും മറ്റൊരു ഫ്ലാറ്റിലാണ് മക്കള്‍ തന്റെ അമ്മയ്ക്കൊപ്പവും ആണ്. മക്കളുടെ വ്യക്തി സ്വാതന്ത്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം എടുത്തത്. അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങിയാല്‍ താന്‍ മക്കള്‍ക്കൊപ്പമാകും മുഴുവന്‍ സമയവും. അഭിനയരംഗത്തും തുടരും എന്നും യമുന പറഞ്ഞു.