മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നടന് കൃഷ്ണകുമാറിന്റെ മകള്‍ കൂടിയായ അഹാന കൃഷ്ണകുമാര്‍. സമൂഹമാധ്യമത്തില്‍ സജീവമായ അഹാനയും കുടുംബവും ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. കുടുംബവുമായുള്ള ഫോട്ടോകളും സന്തോഷനിമിഷങ്ങളുമെല്ലാം താരം സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ കൊച്ചിയില്‍ ഷൂട്ടിംഗ് തിരക്കിലാണ് താരം. അതിനിടെ ഇതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അഹാന. അഹാന വിവാഹം കഴിഞ്ഞാലും അഭിനയിക്കുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. മറ്റൊരു ചോദ്യം അഹാന തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ള പങ്കാളിയുടെ ഗുണഗണങ്ങളെ കുറിച്ചാണ്.
ഈ ചോദ്യങ്ങള്‍ക്കെല്ലാം താരം കൃത്യമായ മറുപടിയും നല്‍കിയിട്ടുണ്ട്. വിവാഹം കഴിഞ്ഞാലും അഭിനയിക്കുമെന്ന് അഹാന പറയുന്നു. വിവാഹം കഴിഞ്ഞാലും വീട്ടില്‍ ബില്ല് അടയ്ക്കണ്ടേ? പച്ചക്കറി ഒന്നും വാങ്ങേണ്ടേ. വിവാഹം കഴിഞ്ഞാലും, വിവാഹം ഉറപ്പിച്ചാലും, ഇല്ലെങ്കിലും ജോലിക്ക് പോകും. ഇതെന്റെ തൊഴിലാണ് എന്ന് താരം വ്യക്തമാക്കി.
വളച്ചുകെട്ടലുകളില്ലാത്ത ഒരു യഥാര്‍ത്ഥ വ്യക്തി ആവണം പങ്കാളി. ജോലിയുമായി ഒത്തുപോകുന്ന ആളാവണം. ഒന്നിച്ചിരുന്ന് നന്നായി സംസാരിക്കാന്‍ കഴിയുന്ന ആളും ആവണം അഹാന പറഞ്ഞു. അടുത്തിടെയാണ് താരം ഇരുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത്.
2014ല്‍ രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്.ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ ഭാവി താരമായാണ് അഹാനയെ വിലയിരുത്തുന്നത്പോയ വര്‍ഷം ലൂക്കയിലെ പ്രകടനത്തിലൂടെ താരം കൈയ്യടി നേടിയിരുന്ന