ബിഗ് ബോസിലൂടെ എത്തി മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി. പിന്നീട് സമൂഹമാധ്യമത്തില്‍ സജീവമായ ബഷീര്‍ ബഷിയും കുടുംബവും ഇപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. രണ്ട് വിവാഹം ചെയ്തതും രണ്ട് ഭാര്യമാരുള്ളതും പറഞ്ഞ് ചില വിമര്‍ശനങ്ങളും ബഷീറിന് നേരെ ഉയര്‍ന്നിരുന്നു.
ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയാണ്. രണ്ടാമത്തെ ഭാര്യ മഷൂറ. രണ്ടും പ്രണയ വിവാഹമായിരുന്നു. ബഷീറിന് മികച്ച പിന്തുണയാണ് രണ്ട് ഭാര്യമാരും നല്‍കുന്നത്. യൂട്യൂബ് വീഡിയോകളിലൂടെ സുഹാനയും മഷൂറയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.
ഇവരുടെ പോസ്റ്റുകള്‍ അതി വേഗം വൈറല്‍ ആകാറുണ്ട്. ഇപ്പോളിതാ ഗോവയിലേക്ക് യാത്ര പോയതിന്റെ വിശേഷം പങ്കുവെക്കുകയാണ് ബഷീര്‍ ബഷി. വാക്കുകള്‍ ഇങ്ങനെ, വേനലവധിയ്ക്കുള്ള യാത്ര ഗോവയിലേക്ക് ആയിരിക്കുമെന്ന് മക്കള്‍ക്ക് നല്കിയ വാക്കായിരുന്നു.
പക്ഷേ കൊറോണ കാരണം വാക്ക് പാലിക്കാന്‍ സാധിച്ചില്ല. ആ സ്വപ്നയാത്രയാണ് ഇപ്പോള്‍ സാധിച്ചത്. മോള്‍ക്ക് ബീച്ച് ഒരുപാട് ഇഷ്ടമായത് കൊണ്ടാണ് ഗോവ തിരഞ്ഞെടുത്തത്. ഞാനും ഭാര്യമാരും മക്കളും എന്റെ സുഹൃത്തും ഫാമിലിയുമായി സ്വന്തം വാഹനത്തിലായിരുന്നു യാത്ര.
അതിന്റെ ഒരു ത്രില്ല് പറഞ്ഞറിയിക്കാന്‍ ആവില്ല. മക്കളുടെയും ഭാര്യമാരുടെയും മുഖത്തെ സന്തോഷമാണ് എന്നെ ഏറെ സന്തോഷിപ്പിച്ചത്. യാത്രകളെ ഒത്തിരി സ്നേഹിക്കുന്ന കുടുംബമാണ് എന്റേത്. കേരളത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും ബഷീര്‍ ബഷി പറയുന്നു.