മുംബൈ: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നിലപാട് വ്യക്തമാക്കി യുവതാരം ടോവിനോ രംഗത്ത്. നടിയ്ക്കു നേരെയുള്ള ആക്രമണം ഒരു സംഘടനയുടെ മാത്രം പ്രശ്നമല്ലെന്നും, കുറ്റകൃത്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ തിരിച്ചെടുത്തതിനെചൊല്ലിയുണ്ടായ പിളര്‍പ്പിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം.
നടിമാരുടെ രാജിവരെ കാത്തു നില്ക്കേണ്ടിയിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. നടിമാരുടെ രാജി ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതായിരുന്നുവെന്നും ടോവിനോ പ്രതികരിച്ചു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു ശേഷം താരസംഘടന പിളര്‍പ്പിന്റെ വക്കില്‍ എത്തിയിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്കകമാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചപ്പോഴും യുവതാരങ്ങള്‍ പ്രതികരിച്ചിരുന്നില്ല.
കേരളക്കര കാതോര്‍ത്തതും യുവതാരങ്ങളുടെ പ്രതികരണത്തിനായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരസ്യ പ്രതികരണവുമായി യുവതാരം പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. തന്റെ പിന്തുണ ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പമാണെന്നും താരം വ്യക്തമാക്കിയിരുന്നു. പിന്നാലെ ദുല്‍ഖര്‍ സല്‍മാനും നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ടോവിനോയുടെ രംഗപ്രവേശനം.