പ്രേക്ഷകരുടെ കണ്ണില്ലാത്ത ആരാധനയോട് ആത്മാര്‍ത്ഥമായി അപേക്ഷിച്ച് മലയാളത്തിലെ യുവതാരം ദുല്‍ഖര്‍ സല്മാന്. കഴിഞ്ഞ ദിവസം താരം പങ്കെടുത്ത പൊതുപരിപാടിയ്ക്കിടെ ഒരാള്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആരാധകരോട് അപേക്ഷിച്ച് താരം രംഗത്തെത്തിയത്. ”നിങ്ങള്‍ പരിക്ക് പറ്റാതെ സൂക്ഷിക്കണം എന്ന് ഞാന്‍ ആത്മാര്‍ഥമായി ആവശ്യപ്പെടുകയാണ്”, എന്ന് താരം ട്വിറ്ററില്‍ കുറിച്ചു.
കൊട്ടാരക്കരയിലെ ഒരു മാളിന്റെ ഉദ്ഘാടനത്തിനാണ് ദുല്‍ഖര്‍ എത്തിയത്. പരിപാടിക്കിടെ താരത്തിനെ കാണാനുള്ള തിക്കിലും തിരക്കിലുംപ്പെട്ട് പ്രാവച്ചമ്പലം സ്വദേശി ഹരി മരണപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. സംഭവം നടന്നത്.
ദുല്‍ഖര്‍ എത്തുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പേ സ്ഥലത്ത് നടനെ കാണാന്‍ ആളുകള്‍ തടിച്ചു കൂടിയിരുന്നു. ദുല്‍ഖര്‍ എത്തിയതോടെ തിരക്ക് കൂടുകയായിരുന്നു. പോലീസ് സ്ഥലത്തുണ്ടായിട്ടും തിരക്ക് നിയന്ത്രിക്കാനായില്ല. വാഹനങ്ങളും ബ്ലോക്കില്‍ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തില്‍ മാള്‍ ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.