മകളുടെ ജന്മദിനത്തോടനുബന്ധിച്ച് മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായ് ബച്ചന് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വൈകാരികമായ കുറിപ്പ് ആരാധകരുടെ ശ്രദ്ധ നേടുന്നു. ഐശ്വര്യ റായ്യുടേയും അഭിഷേക് ബച്ചന്റേയും മകള്‍ ആരാധ്യ ബച്ചന്റെ ഒന്‍പതാം ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഐശ്വര്യ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘എന്റെ ജീവിതത്തിന്റെ പരിപൂര്‍ണ സ്നേഹത്തിന്, എന്റെ മാലാഖക്കുട്ടിയായ ആരാധ്യയ്ക്ക്, സന്തോഷകരമായ ഒന്‍പതാം ജന്മദിനം നേരുന്നു. ഉപാധികളില്ലാതെ, പറഞ്ഞറിയിക്കാനാകാത്ത അളവില്‍ എന്നെന്നും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിനക്കായി ശ്വസിക്കുന്ന ഓരോ ശ്വാസത്തിനും ഞാന്‍ എന്നും ദൈവത്തോട് നന്ദി പറയുന്നു. സ്നേഹം, സ്നേഹം.. ഞാന്‍ നിന്നെ സ്നേഹിക്കുന്നു,’ എന്നാണ് ഐശ്വര്യ കുറിച്ചത്.
ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായ്യുടെ ജീവിതം പൂര്‍ണമായും മകള്‍ക്ക് ചുറ്റുമാണ്. സിനിമാ അഭിനയത്തിനും തന്റെ കരിയറിനും പോലും പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഐശ്വര്യയെ ആണ് ഇപ്പോള്‍ കാണാനാവുന്നത്. പരസ്യചിത്രങ്ങളുടെ ഷൂട്ടിംഗുകള്‍ക്കും ബ്രാന്‍ഡ് എന്‍ഡോര്‍സ്മെന്റ് ചടങ്ങുകള്‍ക്കുമൊക്കെ മകളെയും കൊണ്ടാണ് പലപ്പോഴും ഐശ്വര്യ വേദിയിലെത്തുന്നത്.
ഐശ്വര്യ റായ് ഒരു ‘ഒബ്സസീവ് മദര്‍’ ആണെന്ന് മുന്‍പ് ഇന്ത്യന്‍ എക്സ്പ്രസിന്റെ പ്രതിവാര മുഖാമുഖം പരിപാടിയായ ‘ഐഡിയ എക്സ്ചേഞ്ചി’ല്‍ പങ്കെടുത്ത് സംസാരിക്കവേ ജയാ ബച്ചനും അഭിപ്രായപ്പെട്ടിരുന്നു.