മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ചോക്ലേറ്റ് നായകനാണ് നമ്മുടെ സ്വന്തം കുഞ്ചാക്കോ ബോബന്. വര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമയില്‍ നിറസാന്നിധ്യമായി നില്ക്കുന്ന ചാക്കോച്ചന്റെ ആഘോഷങ്ങളും സന്തോഷങ്ങളും നിറഞ്ഞ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം കടന്നു പോയത്.
പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനവും മകനൊപ്പമുള്ള നിമിഷങ്ങളുമൊക്കെ താരത്തിന്റെ പിറന്നാളിന് ഇരട്ടിസന്തോഷമാണ് നല്‍കിയത്. പിറന്നാള്‍ ദിനത്തില്‍ താരം ആരാധകരേയും മറന്നില്ല. മനോഹരമായ ഒരു പിറന്നാള്‍ സമ്മാനം ആരാധകര്‍ക്കായും പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചന്. തന്റെ നാല്പത്തിനാല് വര്‍ഷങ്ങള്‍ വെറും ഒന്പതുമിനിറ്റില് അവതരിപ്പിച്ചിരിക്കുന്ന വീഡിയോയാണ് ചാക്കോച്ചന് പങ്കുവെച്ചിരിക്കുന്നത്.
ചിത്രങ്ങളിലൂടെയും, സിനിമ പരസ്യങ്ങളിലൂടെയും കുഞ്ചാക്കോ ബോബന്റെ തന്നെ നിരവധി അഭിമുഖങ്ങളിലൂടെയുമാണ് വീഡിയോ സഞ്ചരിക്കുന്നത്. വീഡിയോയ്ക്കൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ കുറിപ്പ് ഇങ്ങനെയാണ്.
‘9 മിനിറ്റിനുള്ളില്‍ എന്റെ 44 വര്‍ഷം
ഒരു ദീപാവലി സമ്മാനമായി ലഭിച്ച എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതയാത്രയെ ചിത്രീകരിക്കുന്ന മനോഹരമായ ജന്മദിന വീഡിയോ വളരെയധികം ഇഷ്ടമായി. ഇതെന്നെ പുഞ്ചിരിക്കുവാനും, പൊട്ടിച്ചിരിക്കുവാനും, വികാരഭരിതനാക്കാനും, അഭിമാനവും ഉത്തരവാദിത്തവും നിറയ്ക്കാനും പ്രേരിപ്പിച്ചു. എന്നെ ഓര്‍മ്മകളുടെ പാതയിലേക്ക് കൊണ്ടുപോയതിന് ഒത്തിരി നന്ദി.. മോശം കാര്യങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങള്‍, കൂടുതല്‍ ആത്മവിശ്വാസത്തോടും ഊര്‍ജ്ജത്തോടും കൂടി മുന്നോട്ട് പോകാന്‍ എന്നെ പ്രോത്സാഹിപ്പിച്ചതിന് നന്ദി!. ഈ സര്‍ഗ്ഗാത്മകതയ്ക്ക് പിന്നിലുള്ള പരിശ്രമം, സമയം, കഴിവ് എന്നിവയെ ശരിക്കും അഭിനന്ദിക്കുക. കട്ടിയുള്ളതും നേര്‍ത്തതുമായ എനിക്ക് നല്കിയ സ്നേഹവും പിന്തുണയും എന്നെ വിനയാന്വിതമാക്കുന്നു.’
അതേസമയം, ‘കൈവീശി പിറന്നാള്‍ ആശംസിക്കാന്‍ പോയ എനിക്ക് കൈ നിറയെ സമ്മാനം തന്നു തിരിച്ചയച്ച ചാക്കോച്ചന് പിറന്നാളാശംസകള്‍,” എന്നാണ് രമേഷ് പിഷാരടി കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ഒപ്പം ചാക്കോച്ചന് ഗിഫ്റ്റ് ബോക്സ് നല്‍കുന്നതിന്റെ ചിത്രവും പിഷാരടി പങ്കുവച്ചിരുന്നു.