മലയാളികളുടെ പ്രിയപ്പെട്ട അവതാരികയും നടിയുമായ നൈല ഉഷ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചുവപ്പു നിറത്തിലുള്ള വസ്ത്രത്തില്‍ അതി സുന്ദരിയായ താരത്തിന്റെ ചിത്രം ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. ചിത്രത്തിനൊപ്പമുള്ള താരത്തിന്റെ കുറിപ്പും ശ്രദ്ധേയമാണ്.
‘ദീപാവലി ആഘോഷിക്കാന്‍ സാധിച്ചില്ലെന്നു വച്ച് ഒരു കുഴപ്പവും ഇല്ല… നിങ്ങള്‍ക്ക് ഇപ്പോഴും ജീവിതമുണ്ട്, എക്കാലത്തെയും വലിയ ആഘോഷം’, എന്നാണ് ചിത്രത്തിനൊപ്പം നൈല കുറിച്ചത്.
മമ്മൂട്ടി നായകനായ ‘കുഞ്ഞനന്തന്റെ കട’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നൈല ഉഷ പുണ്യാളന് അഗര്‍ബത്തീസ്, ഗ്യാങ്സ്റ്റര്‍, ലൂസിഫര്‍, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.
ആങ്കറായും നടിയായും മാത്രമല്ല റേഡിയോ ജോക്കിയായും തിളങ്ങിയ താരമാണ് നൈല ഉഷ. സിനിമയിലെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ഇമേജുള്ള താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.