കൊവിഡ് ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ സിനിമയില്‍ സജീവമാകുകയാണ്. ‘ദൃശ്യം 2’ ന്റെ ചിത്രീകരണത്തിന് ശേഷം ബി ഉണ്ണികൃഷ്ണന് ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ലാലേട്ടന്. ‘വില്ലനു’ ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രത്തിന്റെ പേര് ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ്.
കോമഡിക്കും ആക്ഷനും പ്രാധാന്യമുള്ള ഈ ചിത്രം നേരത്തെ പ്രഖ്യാപിക്കപ്പട്ടതാണ്. ‘നെയ്യാറ്റിന്‍കര ഗോപന്’ എന്ന പേരില്‍ വ്യത്യസ്തതയുള്ള ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നുണ്ട്.
സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന് പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കറുത്ത നിറത്തിലുള്ള ഒരു വിന്റേജ് ബെന്‍സ് കാറിലാണ് ഗോപന്റെ സഞ്ചാരം. ഏറെ പ്രാധാന്യത്തോടെയാണ് ഈ വാഹനം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ‘രാജാവിന്റെ മകനി’ലൂടെ ഹിറ്റ് ആയ 2255 ഫോണ്‍ നമ്പരാണ് കാറിന് നല്‍കിയിരിക്കുന്നത്.
ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘ആറാട്ട്’. ഛായാഗ്രഹണം വിജയ് ഉലകനാഥ്. എഡിറ്റിംഗ് സമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ രാജ്. ഈ മാസം 23ന് പാലക്കാട്ട് ചിത്രീകരണം ആരംഭിക്കും. ഹൈദരാബാദും ഒരു ലൊക്കേഷനാണ്.
അതേസമയം, സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ‘ദൃശ്യം 2’ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഇപ്പോള്‍ ദുബായ്യില് അവധിദിനങ്ങള്‍ ചിലവിടുകയാണ് മോഹന്‍ലാല്‍. തിരിച്ചെത്തിയാല്‍ ആറാട്ടിന്റെ ചിത്രീകരണത്തിലേക്ക് ജോയിന്‍ ചെയ്യും.