നീണ്ട ഇടവെളയ്ക്ക് ശേഷം നടി ധന്യ മേരി വര്‍ഗ്ഗീസ് ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു. യുവതാരങ്ങളായ ടോവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിലാണ് ധന്യ അഭിനയിക്കുന്നത്. ‘കാണെകാണെ’ എന്നാണ് ചിത്രത്തിന്റെ പേര്.
നായികയായും സഹനടിയായും മലയാള സിനിമകളില്‍ തിളങ്ങിയ നടി ധന്യ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിഗ് സ്ക്രീനിലെത്തുന്നത്. ഉയരെക്ക് ശേഷം മനു അശോകന് ഒരുക്കുന്ന ചിത്രമാണ് കാണെക്കാണെ. 2006 ല്‍ തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ ബിഗ് സ്ക്രീന്‍ അഭിനയരംഗത്തേക്ക് ചുവട്വെയ്ക്കുന്നത്. സിനിമയിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷത്തില്‍ ആണ് ധന്യ.
‘ഏകദേശം 10 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഞാന്‍ വീണ്ടും ബിഗ് സ്ക്രീനിനു മുന്നില്‍ വരാന്‍ പോകുന്നു. അതിന്റെ ആവേശം പറഞ്ഞറിയിക്കാന്‍ ആകില്ല. വെള്ളിത്തിരയില്‍ ഞാന്‍ അവസാനമായി എത്തിയത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മകളുടെ വേഷത്തില്‍ ആയിരുന്നു.
ഇന്നത്തെ യൂത്ത് ഐക്കണ്‍സ് ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഒരു ചെറിയ വേഷം ചെയ്യാന്‍ പോകുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്ര സന്തോഷം ഉണ്ട്. ഉയരെക്ക് ശേഷം മനു അശോകന് ആണ് കാണെക്കാണെ ഒരുക്കുന്നത്.
മാത്രമല്ല എന്റെ മുന്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ ആല്‍ബി ഉള്‍പ്പെടെ പരിചിതരായ നിരവധിപേര്‍ക്കൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. പിന്തുണച്ച കാണെക്കാണെ മുഴുവന്‍ ടീമിനും നന്ദി’ ധന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം, മിനിസ്ക്രീനില്‍ ധന്യയുടെ സാന്നിധ്യം പ്രകടമായിരുന്നു. ‘സീതാകല്ല്യാണം’ എന്ന പരമ്പരയിലാണ് ധന്യ അഭിനയിച്ചുകൊണ്ടിരുന്നത്.