വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘പപ്പ’യില്‍ യുവതാരം ഉണ്ണി മുകുന്ദന് നായകനാവുന്നു. ചിത്രത്തിന്റെ മോഷന്‍ ടീസര്‍ പുറത്തിങ്ങി. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്, ജയസൂര്യ, ആസിഫ് അലി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ മോഷന്‍ ടീസര്‍ റിലീസ് ചെയ്തത്.
‘പയസ് പരുത്തിക്കാടന്‍’ എന്ന യുവ രാഷ്ട്രീയ നേതാവായാണ് ഉണ്ണി മുകുന്ദന് ചിത്രത്തിന് എത്തുന്നത്. ‘പയസ് പരുത്തിക്കാടന്റെ’ ചുരുക്കെഴുത്ത് പേരാണ് ‘പപ്പ’. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഉണ്ണി മുകുന്ദന്റ ‘മേപ്പടിയാന്’ എന്ന സിനിമയ്ക്കു ശേഷം അടുത്ത വര്‍ഷം ‘പപ്പ’യുടെ ചിത്രീകരണം ആരംഭിക്കും. നവരാത്രി യുണൈറ്റഡ് വിഷന്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സംവിധായകന് വിഷ്ണു മോഹന്റേതു തന്നെയാണ് രചന. ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. മോഷന്‍ ടീസറിന്റെ പശ്ചാത്തല സംഗീതത്തിന് റാപ്പ് ഒരുക്കിയത് ഫെജോ ആണ്. തൊടുപുഴ, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക.
അതേസമയം, നടനില്‍ നിന്നും നിര്‍മാതാവിന്റെ ഉത്തരവാദിത്വത്തിലേക്ക് ചുവടുവെച്ച ഉണ്ണി മുകുന്ദന് നിര്‍മിക്കുന്ന ചിത്രമാണ് ‘മേപ്പടിയാന്’ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. യുഎംഎഫ് എന്നാണ് ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേര്. വിഷ്ണു മോഹന്‍ തന്നെയാണ് മേപ്പടിയാന് സംവിധാനം ചെയ്യുന്നത്.