തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍താരം നയന്‍താരയുടെ ‘പ്രണയനിമിഷം’ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മലയാളത്തില്‍ നിന്നും അന്യഭാഷാചിത്രങ്ങളിലെത്തി തെന്നിന്ത്യയുടെ ലേഡീസൂപ്പര്സ്റ്റാറായി മാറിയ നയന്‍സ് മലയാളികളുടെ സ്വകാര്യ ആഹങ്കാരമാണ്. താരത്തിന്റെ ചിത്രങ്ങള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന നയന്‍താരയും തമിഴ് സംവിധായകന് വിഘ്നേഷ് ശിവനുമായുള്ള റൊമാന്റിക് ചിത്രത്തിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിഘ്നേഷ് എന്ന വിക്കിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ ഗോവയില്‍ വെക്കേഷന് ആഘോഷിച്ചതിന്റെ ചിത്രങ്ങളും വിക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വെക്കേഷന് ആഘോഷങ്ങള്‍ കഴിഞ്ഞ് ചെന്നൈ എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങിയ നയന്‍താരയുടെയും വിഘ്നേഷിന്റെയും ചിത്രങ്ങള്‍ വൈറലായിരുന്നു.
സത്യന് അന്തിക്കാടിന്റെ ‘മനസ്സിനക്കരെ’ എന്ന സിനിമയിലൂടെയാണ് നയന്‍താര അഭിനയലോകത്തേക്ക് ചുവട് വച്ചത്. തുടര്‍ന്ന് അന്യഭാഷാ ചിത്രങ്ങളില്‍ സജീവമായ താരത്തെ നിരവധി വിവാദങ്ങള്‍ തേടിയെത്തിയിരുന്നു. നടനും നര്‍ത്തകനും സംവിധായനുമായ പ്രഭുദേവയുമായുള്ള പ്രണയവും തകര്‍ച്ചയും പിന്നീട് ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ ചിമ്പുവുമായുള്ള പ്രണയവും ബ്രേക്കപ്പും എല്ലാം മാധ്യമങ്ങള്‍ ഏറെ ആഷോഷമാക്കിയതാണ്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പുതിയ പ്രണയ നായകന് വിഘ്നേഷ് ശിവന് ആണ്.
അതേസമയം, പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദേശീയ മാധ്യമങ്ങളാണ് താരത്തിന്റെ പുനര്‍ വിവാഹവാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. സഹോദരിയുടെ മകളുമായി താരം പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നുമാണ് അറിയുന്നത്. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.