മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട ചോക്ലേറ്റ് പയ്യനാണ് നമ്മുടെ സ്വന്തം ചാക്കോച്ചന്. ഓരോ വര്‍ഷം പിന്നിടുന്തോറും ചാക്കോച്ചന്റെ പ്രായം കുറഞ്ഞു വരുന്നതുപോലെയാണ് തോന്നുന്നത് എന്ന് ആരാധകര്‍ പലപ്പോഴും പറയാറുണ്ട്. താരത്തിന്റെ സോഷ്യല്‍ മീഡിയ ചിത്രങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ബൈക്കില്‍ ജോലിക്കുപോകുന്ന ചെത്തുപയ്യന്റെ ചിത്രവും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
കുഞ്ചാക്കോ ബോബന് തന്നെയാണ് ഫോട്ടൊ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ജോലിക്കുപോകുന്നത് കോളേജ് കാലത്തെ പോലെ തോന്നുന്നുവെന്നാണ് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. പോസ്റ്റിന് താഴെ ‘ അതിന് താങ്കള്‍ കോളേജില്‍ പോയിട്ടുണ്ടോ’ എന്ന ഒരു ആരാധകന്റെ കമന്റിന് വായ്നോക്കാന്‍ പോയിട്ടുണ്ടെന്നാണ് താരത്തിന്റെ രസകരമായ മറുപടി.
നിഴല്‍ എന്ന സിനിമയിലാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബന് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന് ചിത്രത്തില്‍ ആദ്യമായി നയന്‍താരയും ഒരു പ്രധാനപ്പെട്ട കഥാപാത്രം ചെയ്യുന്നുവെന്ന പ്രത്യേകതയും ഉണ്ട് ഈ ചിത്രത്തിന്. ജിസ് ജോയി സംവിധാനം ചെയ്യുന്ന മോഹന്‍കുമാര്‍ ഫാന്‍സ് ആണ് കുഞ്ചാക്കോ ബോബന്റെ ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം.
അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡ് ചാക്കോച്ചന്റെ പേരിലാണ്.