മുംബൈ: അടുത്ത സീസണില്‍ ഐപിഎല്‍ ട്വന്റി 20 ക്രിക്കറ്റ് ടീമുകളുടെ എണ്ണം കൂടുമെന്ന് സൂചന. നിലവിലെ എട്ട് ടീമുകളോടൊപ്പം ഒരെണ്ണം കൂടി ഒന്‍പത് ടീമുകള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
ഒന്‍പതാമത് ടീമിനെ സൂപ്പര്‍ താരം മോഹന്‍ലാല്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലും സംവിധായകന് പ്രിയദര്‍ശനും ചേര്‍ന്നു രൂപീകരിക്കുന്ന ഫ്രാഞ്ചൈസി ഐപിഎല്‍ ടീമിനായി ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം 2021 ഏപ്രില്‍-മേയ് മാസങ്ങളിലായിരിക്കും ഐപിഎല്ലിന്റെ 14-ാം സീസണ് നടക്കുക. അടുത്ത സീസണ് ഇന്ത്യയില്‍ തന്നെ നടക്കുമെന്നാണ് ബിസിസിഐയില്‍ നിന്നും ലഭിക്കുന്ന വിവരം.