മിഷന് ഇംപോസിബിള്‍ പരമ്പരയിലെ ആറാമത്തെ സിനിമയാണ് മിഷന് ഇംപോസിബിള്‍ ഫാള്‍ഔട്ട്. നോര്‍വേയിലെ പ്രശസ്തമായ പള്‍പിറ്റ് റോക്കിന് മുകളില്‍വച്ചാണ് ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ഈ കിഴക്കാംതൂക്കായ പാറ.
സിനിമയിലെ ക്ലൈമാക്സിലെ ടോം ക്രൂയിസിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഇവിടെവച്ചാണ് സംവിധായകന് ക്രിസ്റ്റഫര്‍ മക്വയര്‍ ഷൂട്ട് ചെയ്തത്. സമുദ്രനിരപ്പില്‍നിന്ന് 2,000 അടി മുകളിലാണ് പള്‍പിറ്റ് പാറ സ്ഥിതി ചെയ്യുന്നത്. മിഷന് ഇംപോസിബിളിന്റെ ആരാധകര്‍ക്കായി ഇതേ സ്ഥലത്തുവച്ച് ചിത്രത്തിന്റെ പ്രദര്‍ശനം നടത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
2,000 ത്തോളം പേര് നാലു മണിക്കൂര്‍ നടന്നാണ് ചിത്രത്തിന്റെ പ്രദര്‍ശനം കാണാനായി പള്‍പിറ്റ് റോക്കിലെത്തിയത്. സ്ക്രീനിങ്ങിന്റെ ചിത്രം ടോം ക്രൂയിസ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ലോകത്താകമാനം മിഷന് ഇംപോസിബിള്‍ ഫാള്ഔട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ബോക്സോഫിസില്‍ ഇതിനോടകം 61.5 മില്യന്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ അഞ്ചു ദിവസം കൊണ്ട് 56 കോടിയാണ് ചിത്രം വാരിക്കൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
1996ലാണ് മിഷന് ഇംപോസിബിളിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. 2000ല്‍ മിഷന് ഇംപോസിബിള്‍ രണ്ടാം ഭാഗവും 2006ല്‍ മൂന്നാം ഭാഗവും പ്രദര്‍ശനത്തിന് എത്തി. 2011ലാണ് മിഷന് ഇംപോസിബിള്‍ നാലാം ഭാഗം പുറത്തിറങ്ങിയത്. ഇതില്‍ ഒരു ഭാഗം ഇന്ത്യയില്‍ ചിത്രീകരിച്ചിട്ടുണ്ട്. 2015ലാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം പുറത്തിറങ്ങിയത്.